വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐഎഫ്എസ് പ്രബേഷണര്‍മാര്‍ക്ക് വയനാട്ടില്‍ പഞ്ചദിന പരിശീലനം: എംഎസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെത്തിയത് 17 പേര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമി 2017-2019 ബാച്ചിലെ 17 ഐഎഫ്എസ് പ്രബേഷണര്‍മാര്‍ക്ക് എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു. ജൈവവൈവിധ്യ പരിപാലനം, വനം, എന്‍ ജി ഒകളുടെ ഗ്രാമീണപ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.

<strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!</strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

വനം വന്യജീവിശല്യം, ജൈവ പരിപാലനസമിതികള്‍ എന്നിവയുടെ പഠനത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ തിരുനെല്ലിയിലെ അപ്പപ്പാറയിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റ് കമ്മറ്റിയുമായും ആക്ഷന്‍ കമ്മറ്റിയുമായും സംഘം ചര്‍ച്ച നടത്തി. പുല്‍പ്പള്ളി ചീയമ്പം ട്രൈബല്‍ കോളനിയുടെ പ്രവര്‍ത്തനവും അവിടെ നടപ്പാക്കുന്ന നബാര്‍ഡിന്റെ വാടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

Training

നീര്‍ത്തട വികസനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ചെതലയം നീര്‍ത്തട സമിതിയുമായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തുകയും മനസിലാക്കുകയും ചെയ്തു. വയനാട്ടിലെ സ്വയംഭൂ ക്ഷേത്രമായ മാനികാവ് ശിവക്ഷത്രത്തോട് അനുബന്ധിച്ചുള്ള പുണ്യവനം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും മാനികാവ് സംരക്ഷണ സമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ആദിവാസി തറവാടുകളുടെ പ്രവര്‍ത്തനം കണ്ടറിയുന്നതിനായി പാറമൂല കുറിച്ച്യ തറവാട്ടിലെത്തി തറവാട് കാരണവര്‍ കേളു, ബാലന്‍ എബി തുടങ്ങിയവരുമായി സംഘം സംവദിച്ചു. ജില്ലയിലെ കാടുകളെപ്പറ്റി പഠിക്കുന്നതിന്റെ ഭാഗമായി വയനാട് വൈല്‍ഡ് ലൈഫിന്റെ തോല്‍പ്പെട്ടി ഡിവിഷനിലെയും, മുത്തങ്ങ ഡിവിഷനിലെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി. സബ്കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാകലക്ടര്‍ എ. ആര്‍. അജയകുമാര്‍, നോര്‍ത്ത് വയനാട് ഡി. എഫ്. ഒ. ആര്‍. കീര്‍ത്തി, ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എം. വി. മുകണ്ണന്‍, രമേഷ് ബിഷ്‌ണോയ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സയന്റി സ്റ്റുമാരായ ഗിരിജന്‍ ഗോപി, ഡോ. മഞ്ജുള മേനോന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

വനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ടി. സാജന്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമേഷ് ബിഷ്‌ണോയ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. വെസ്റ്റ് ബംഗാളിലെ മുന്‍ ചീഫ് സെക്രട്ടറി ബാലഗോപാല്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി. വി. ശിവന്‍ തുടങ്ങിയവര്‍ ഐ. എഫ്. എസ്. ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പി. രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ജയേഷ് പി. ജോസഫ്, എം. എം. ജിതിന്‍, ഡോ. സ്മിത, സലീം, ദിലീപ് തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

Wayanad
English summary
IFS training in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X