വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു; 20 പേര്‍ക്കെതിരെ കേസ്

  • By News Desk
Google Oneindia Malayalam News

വയനാട്: നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വെെറസ് രോഗികളുള്ള സംസ്ഥാനമാണ് വയനാട്. 8 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയില്‍ ഹോട്ട്‌സ്പാര്‍ട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയ 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. വയനാട് അമ്പലവയലിലാണ് സംഭവം.

ചൊവ്വാഴ്ച്ച വൈകുന്നേരം ഹോട്ട്‌സ്‌പോര്‍ട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന ജില്ലയാണ് വയനാട്.

lockdown

തമിഴ്‌നാട്ടിലെ കോയമ്പത്തോട് മാര്‍ക്കറ്റില്‍ പോയി വന്നവരും അതില്‍ ഒരാളുമായി സമ്പര്‍ക്കത്തിലായവരുമടക്കം എട്ട് പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കൂടാതെ 16 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുമുണ്ട്. 11 മാസം പ്രായമുള്ള കുഞ്ഞിനും ഇവിടെ കൊറോണ സ്ഥി
രീകരിച്ചിട്ടുണ്ട്.

നേരത്തെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിരുന്ന ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന്റെ അമ്മയ്ക്ക് രോഗമില്ലെന്ന് പരിശോധന ഫലത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് വയോജനങ്ങളില്‍ നിന്നും കൊറോണ വൈറസിനെ തടയുന്നതിനാണ് റിവേഴ്സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്.

Recommended Video

cmsvideo
wayanadu is suffering from people from other states | Oneindia Malayalam

60 വയസിന് മുകളിലുള്ള പൗരന്മാര്‍, അനിയന്ത്രിതമായി പ്രമേഹരോഗമുള്ളവര്‍, അനിയന്ത്രിതമായി രക്തസമ്മര്‍ദമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്ന കഴിക്കുന്ന എല്ലാ പ്രായത്തിലുമുള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള എല്ലാ പ്രായത്തിലുമുള്ളവര്‍ തുടങ്ങിയവരെയാണ് റിവേഴ്സ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുക.

31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍; കൂടുതലും കേരളത്തിലേക്ക്; കണ്ണൂരിലേക്കും സര്‍വ്വീസ്31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍; കൂടുതലും കേരളത്തിലേക്ക്; കണ്ണൂരിലേക്കും സര്‍വ്വീസ്

ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 42.56 ലക്ഷം; മരണസംഖ്യ മൂന്ന് ലക്ഷത്തോട് അടുക്കുന്നുലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 42.56 ലക്ഷം; മരണസംഖ്യ മൂന്ന് ലക്ഷത്തോട് അടുക്കുന്നു

രാഹുലിന്റെ വരവില്‍ പിഴച്ച് സിന്ധ്യ... കണക്കുകൂട്ടല്‍ പൊളിഞ്ഞു, ബിജെപിയിലും റോളില്ല, ഇനി ഒരൊറ്റ വഴി!!രാഹുലിന്റെ വരവില്‍ പിഴച്ച് സിന്ധ്യ... കണക്കുകൂട്ടല്‍ പൊളിഞ്ഞു, ബിജെപിയിലും റോളില്ല, ഇനി ഒരൊറ്റ വഴി!!

Wayanad
English summary
Iftar Conducted in a hotspot of Wayanad; Case Registered Against 20 People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X