വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐഎന്‍ടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; സംസ്ഥാന ഐടി സെല്‍ സംസ്ഥാന ക്യാംപ് സമാപിച്ചു, 44 തൊഴില്‍ നിയമങ്ങള്‍ നാലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയതന്ത്രമെന്ന് ആര്‍ ചന്ദ്രശേഖരന്‍!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടന്നുവന്ന മൂന്ന് ദിവസത്തെ ഐ എന്‍ ടി യു സി സംസ്ഥാന ഐ ടി സെല്‍ ക്യാംപ് സമാപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഐ എന്‍ ടി യു സിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സംസ്ഥാനകമ്മിറ്റിയും കല്‍പ്പറ്റയില്‍ ചേര്‍ന്നു.

<strong><br>മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത; മനുഷ്യവകാശ കമ്മിഷന്‍ നിര്‍ദേശം റോഡ് നിര്‍മാണ കമ്പനി പാലിച്ചില്ല, പീച്ചി റോഡ് അപകട ഭീഷണിയിൽ</strong>
മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത; മനുഷ്യവകാശ കമ്മിഷന്‍ നിര്‍ദേശം റോഡ് നിര്‍മാണ കമ്പനി പാലിച്ചില്ല, പീച്ചി റോഡ് അപകട ഭീഷണിയിൽ

രാജ്യത്തെ 44 തൊഴില്‍ നിയമങ്ങള്‍ കൂട്ടിക്കുഴച്ച് നാലാക്കാനുള്ള നീക്കം ബി ജെ പിയുടെ രാഷ്ട്രീയതന്ത്രമാണെന്ന് ഐ ടി സെല്‍ ക്യാംപിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ തൊഴില്‍നിയമം കൊണ്ടുവന്നത് മോദി സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നില്‍.

INTUC press meet

നിയമം പ്രാവര്‍ത്തികമായാല്‍ അത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരായ ലംഘനമായിമാറും. തൊഴിലാളികള്‍ക്ക് സംഘടനകള്‍ രൂപീകരിക്കാനും അവകാശപ്പോരാട്ടത്തിനുമുള്ള അവസരം ഇതോടെ നഷ്ടമാവും. ഭരണഘടനയുടെ 44ാം അനുഛേദത്തില്‍ പറയുന്നത് തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനം വേണമെന്നാണ്. ഐ എന്‍ ടി യു സി ആവശ്യപ്പെടുന്നത് തൊഴിലാളികളുടെ ഒരു ദിവസത്തെ മിനിമം വേതനം 600 രൂപയാക്കി മാസം 18000 രൂപ ലഭിക്കണമെന്നതാണ്.

എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഇടതുസര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പില്‍ വരുത്താന്‍ തയ്യാറായിട്ടില്ലെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുപ്രധാനമേഖലകളെല്ലാം തന്നെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റെയില്‍വെയുടെ ഓരോ മേഖലയും സ്വകാര്യവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. എയര്‍ ഇന്ത്യ വില്‍ക്കാന്‍ പോകുകയാണ്.

പ്രതിരോധമേഖലയില്‍ ആയുധങ്ങളടക്കം നിര്‍മ്മിക്കാനുള്ള അവകാശം അന്തര്‍ദേശീയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കമ്പോളവത്ക്കരണ രാഷ്ട്രീയമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നും, 36.33 കോടി അംഗങ്ങളുള്ള ഐ എന്‍ ടി യു സി ഇത്തരം തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wayanad
English summary
IINTUC pres meet in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X