വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ അനധികൃത മീന്‍പിടുത്തം; നടപടികള്‍ ശക്തമാക്കി ഫിഷറീസ് വകുപ്പ്; വാട്ടര്‍ പട്രോളിംഗ് തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കാലമാരംഭിച്ചതോടെ ജില്ലയിലെ പൊതുജലാശയങ്ങളില്‍ നിന്നും അനധികൃതമായി മീന്‍ പിടിക്കുന്നവര്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ട്രോളിംഗ് നിരോധന സമയത്ത് ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെയാണ് ശക്തമായ നടപടിക്ക് ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നത്.

<strong>ബിജെപി പടയോട്ടം തുടങ്ങി; ബംഗാളില്‍ ആദ്യ ജില്ലാ പഞ്ചായത്ത് പിടിച്ചു, തൃണമൂലിന് വന്‍ നഷ്ടം</strong>ബിജെപി പടയോട്ടം തുടങ്ങി; ബംഗാളില്‍ ആദ്യ ജില്ലാ പഞ്ചായത്ത് പിടിച്ചു, തൃണമൂലിന് വന്‍ നഷ്ടം

ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വാട്ടര്‍ പട്രോളിംഗ് ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനയില്‍ തോടുകളില്‍ നിക്ഷേപിച്ച വലകളും, മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കണ്ടെടുത്തു. അശാസ്ത്രീയമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ പുഴകള്‍, തോടുകള്‍, കൈത്തോടുകള്‍ തുടങ്ങിവയില്‍ നിന്നും മീന്‍ പിടിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വാട്ടര്‍ പട്രോളിംഗിലൂടെ ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.

Fishing

വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം ചിത്രയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാട്ടര്‍ പട്രോളിങ്ങിന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വി മുബഷീറ, സന്ദീപ് കെ രാജു, മനു വിന്‍സന്റ്, ഗ്രഹന്‍ പി തോമസ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വയനാട്ടിലെ പൊതുജലാശയങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ തോടുകളിലും പുഴകളിലുമായി ലക്ഷക്കണക്കിന് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. പ്രജനന സമയമായതിനാല്‍ മത്സ്യബന്ധനം നടക്കുന്നതോടെ മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണുള്ളത്.

മഴക്കാലമായാല്‍ വയനാട്ടിലുടനീളമുള്ള പുഴകളില്‍ യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെയുള്ള മീന്‍പിടുത്തം സജീവമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. 25000 മുതല്‍ 50000 വരെ കുഞ്ഞുങ്ങളെ പ്രജനനം നടത്തുന്ന തള്ള മത്സ്യങ്ങളെ ഈ സമയത്ത് പിടിക്കുന്നതിലൂടെ ജില്ലയിലെ ജലസ്രോതസ്സുകളിലെ മത്സ്യ സമ്പത്ത് ഭാവിയില്‍ ഇല്ലാതാവുന്ന അവസ്ഥ വരും.

ജനങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്നും വിട്ട് നില്‍ക്ക ണമെന്നും, അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എം ചിത്ര അറിയിച്ചു. വയനാട്ടിലെ പ്രധാന പുഴകളായ ചേര്യംകൊല്ലി, കൂടല്‍ക്കടവ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.

പരിശോധനയില്‍ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന മീന്‍കൂടുകളും, കണ്ണിവലുപ്പം കുറഞ്ഞ വലകളും, മീന്‍ പിടിക്കാനുപയോഗിക്കുന്ന കൊട്ടത്തോണികളുമടക്കം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മീന്‍ പിടിക്കുന്നവരെ ബോധവത്ക്കരണം നടത്തി, പിന്നീടും തുടര്‍ന്നാല്‍ നിയമനടപടിയടക്കം സ്വീകരിക്കാനുമാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.

Wayanad
English summary
Illegal fishing in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X