വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അഗതിരഹിത കേരളം' പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നടത്തി; 1,59,080 പേര്‍ ഗുണഭോക്താക്കള്‍; 10,716 പേര്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കുന്ന അഗതിരഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കല്‍പ്പറ്റയില്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. 1,59,080 പേര്‍ക്കാണ് പദ്ധതിയുടെ നേട്ടം ലഭിക്കുക. ഇതില്‍ 10,716 പേര്‍ പട്ടികവര്‍ഗക്കാരാണ്. ഒമ്പത് ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗുണഭോക്തൃ തിരഞ്ഞെടുപ്പ്. നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതാണ് ഈ പദ്ധതി.

അശരണരും നിരാലംബരുമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുകവഴി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, വിവിധതരം പെന്‍ഷനുകള്‍ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കള്‍ക്കു ലഭിക്കും. വികസന ആവശ്യങ്ങളായ ജീവനോപാദികള്‍, തൊഴില്‍ പരിശീലനം, മാനസിക വികസന ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങളും നടപ്പിലാക്കുന്നതിലൂടെ അഗതികളെ സ്വയംപര്യാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

acmoitheen

പദ്ധതി രാജ്യത്തിനു മാതൃകയാണെന്നു മന്ത്രി എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടനം നടത്തിയത്. അഗതികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഗതിരഹിത കേരളം പദ്ധതിക്ക് രൂപം നല്‍കിയതെന്നും, തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ഇതിനു നേതൃത്വം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമ്പത്തിക വികസനം പാവപ്പെട്ടവരിലേക്ക് എത്രമാത്രമെത്തുന്നുവെന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ 6000 കോടി രൂപ കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്താന്‍ സര്‍ക്കാരിനായി. 3,650 തസ്തികകള്‍ സ്‌കൂളുകളില്‍ സൃഷ്ടിച്ച് നിയമനം നടത്തി. ലൈഫ്, ആര്‍ദ്രം പദ്ധതിയും ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോവുകയാണ്. ആരോഗ്യമേഖലയില്‍ 4,650 തസ്തികകള്‍ രണ്ടര വര്‍ഷത്തിനകം സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. ആശ്രയ ഫണ്ട് വിതരണം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷും ഹെല്‍ത്ത് കാര്‍ഡ് വിതരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പിയും നിര്‍വഹിച്ചു.

Wayanad
English summary
inauguration of orphanless kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X