നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു!
പുല്‍പ്പള്ളി: നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിലെ ട്രഞ്ചിനടുത്തായാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലെ തന്നെ യുവതി പ്രസവിച്ചതായാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാത്രിയില്‍ നടന്ന പ്രസവത്തില്‍ കുട്ടി മരിച്ചതായാണ് സംശയിക്കുന്നത്. കോളനിയിലെ ആശാവര്‍ക്കര്‍ കൂണ്‍ പറിക്കുന്നതിനായി പോയി വരുമ്പോള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ആശാവര്‍ക്കര്‍ മൃതദേഹമുണ്ടായിരുന്ന ചാക്ക് സമീപത്ത് അടുക്കിവെച്ചിരുന്ന വിറകിന് മുകളില്‍ എടുത്തുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications