വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പകര്‍ച്ചവ്യാധിക്കെതിരെ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; ക്യാംപുകളില്‍ പരിശോധന തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും, മാനസികമായ പിന്തുണയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.

<strong>റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി</strong>റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കൂടാതെ മറ്റ് ജില്ലകളില്‍ നിന്നുമുളള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സംഘങ്ങള്‍ ഐ.എം.എ., ജില്ലയിലെ സ്വകാര്യആശുപത്രികള്‍ എന്നിവരുടെ സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഏകോപ്പിച്ച് ദുരിതബാധിതര്‍ക്കായി ആവശ്യമായ ആരോഗ്യപരിചരണം നല്‍കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമും എന്തിനും സജ്ജമാണ്.

Medical camp

04935 240390, 04935 244116, 04935 246 849 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ കുടിവെള്ള സ്രോതസുകളും, പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നതും മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി രോഗത്തി നെതിരെ മുന്‍ കരുതല്‍ ചികിത്സ എന്ന നിലയില്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ് , തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാകാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്. ഇത്തരം രോഗല ക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എറണാകുളം ലേക്‌ഷോര്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഇംഹാന്‍സ്, കോഴിക്കോട് മിംസ്, മലപ്പുറം ജില്ലയില്‍ നിന്നുമുളള പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിക്കല്‍ സംഘം, ഡി.എം.വിംസ് വയനാട്, ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികള്‍ ഐ.എം.എ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മെഡിക്കല്‍ സഹായവുമായി ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ ചികിത്സയും, മരുന്നും നല്‍കിവരുകയാണ്.

{document1}മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Wayanad
English summary
Inspection of Health Department at Wayanad relief camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X