വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ ആയുര്‍വേദ ദിനാചരണം: നാല് പുതിയ പദ്ധതികള്‍ കൂടി; വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിപാലനത്തിന് പ്രത്യേക പദ്ധതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഭാരതീയ ചികില്‍സാ വകുപ്പ് 2018-19 വര്‍ഷം നാലു പുതിയ പദ്ധതികള്‍ കൂടി ആരംഭിക്കുന്നു. രാരീരം, ആയുഷ് ഗ്രാമം, സ്‌നേഹധാര, ആനോ റെക്ടല്‍ ക്ലിനിക് എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന പദ്ധതികള്‍. ഗര്‍ഭിണി പരിചര്യ, പ്രസവാനന്തര പരിചരണം, നവജാത ശിശുപരിചരണം എന്നിവ ആയുര്‍വേദ രീതിയില്‍ ലഭ്യമാക്കുകയാണ് രാരീരം പദ്ധതിയിലൂടെ. ഗര്‍ഭകാലചര്യ, മുലയൂട്ടലിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, ശിശുക്കളുടെ ആഹാരരീതി എന്നിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഇതു നടപ്പാക്കുന്നത്. മാനന്തവാടി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതാണ് ആയുഷ് ഗ്രാമം പദ്ധതി. സാന്ത്വന പരിചരണ രംഗത്ത് ആയുര്‍വേദത്തിന്റെ പുത്തന്‍ ചുവടുവയ്പാണ് സ്‌നേഹധാര. കിടപ്പുരോഗികള്‍ക്ക് ആയുര്‍വേദ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട ഹോം കെയര്‍ ടീം വഴി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആയുര്‍വേദ ചികില്‍സാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

CK Saseendran

പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തിലെ രക്ഷാസൂത്രം പോലുള്ള ചികില്‍സാ മാര്‍ഗങ്ങള്‍ വഴി രോഗശമനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നതാണ് ആനോ റെക്ടല്‍ ക്ലിനിക്. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഇതിന്റെ സേവനം ലഭ്യമാവും. പൊതുജനാരോഗ്യം ആയൂര്‍വേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി വയനാട്ടില്‍ മൂന്നാമത് ദേശീയ ആയൂര്‍വേദ ദിനാചരണത്തിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ എല്ലാത്തരം വിഭാഗത്തിലുമുള്ള ആളുകള്‍ക്കും വിവിധ പദ്ധതികള്‍ ആയൂര്‍വേദ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആരോഗ്യ പരിപാലന പദ്ധതിയാണ്. സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയായ ബാലമുകുളം, പ്രസാദം എന്നിവ പിന്നാക്ക പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പിലാക്കും. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കാണപ്പെടുന്ന വിളര്‍ച്ചയും അനുബന്ധ രോഗങ്ങളും ഉന്മൂലനം ചെയ്യുകയാണ് പ്രസാദം പദ്ധതിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ അധ്യയന വര്‍ഷം 500 വിദ്യാര്‍ഥികള്‍ക്ക് സേവനം ലഭ്യമാക്കും.

Release

നിലവില്‍ ആയൂര്‍വേദ വകുപ്പിന് കീഴില്‍ രക്ത പരിശോധന, സ്‌കാനിങ് പരിശോധനകളിലൂടെ കരള്‍രോഗം മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുകയും യഥാസമയം ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്ന കരള്‍രോഗമുക്തി പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. ജീവിതശൈലീ രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ചികില്‍സാ പദ്ധതിയാണ് ആയുഷ്യം. പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ ഗുരുതരാവസ്ഥ കുറയ്ക്കുകയും ദിനചര്യയിലും ആഹാര വിഹാരങ്ങളിലും ബോധവത്ക്കരണം നല്‍കുകയുമാണ് ലക്ഷ്യം.

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജില്ലയിലെ ഒരു ബ്ലോക്കിലെ അഞ്ചുമുതല്‍ 15 വരെ ഗ്രാമങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 2018-19 വര്‍ഷം മാനന്തവാടി ബ്ലോക്കിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സെക്കന്റ് ലെവല്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി, സെക്കന്റ് ലെവല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവ രൂപീകരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് സെക്കന്റ് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സെക്കന്റ് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പദ്ധതി ഇംപ്ലിമെന്റ് ചെയ്യുക. ഫസ്റ്റ് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സെക്കന്റ് ലെവല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. പദ്ധതിക്കുവേണ്ടി ഒരു ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, യോഗ ട്രെയിനര്‍ എന്നിവരെ നിയോഗിക്കും. മെഡിക്കല്‍ ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ആയുര്‍വേദ ദിനാചരണം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു.

Wayanad
English summary
International Ayurvedic Day; New four project announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X