വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറന്‍സിന് വയനാട്ടില്‍ തുടക്കമായി; 12 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറന്‍സിന് വയനാട്ടിലെ വൈത്തിരിയില്‍ തുടക്കമായി. ടൂറിസം ഹോസ്പിറ്റാലിറ്റി വിഷയങ്ങളിലെ അധ്യാപകരുടെ ദേശീയസംഘടനയായ ഇന്ത്യന്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി കോണ്‍ഗ്രസാണ് അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കോടൂറിസം, ഉത്തരവാദിത്വടൂറിസം, നിക്ഷ്പക്ഷമായ ടൂറിസം, ഗ്രാമീണ ടൂറിസം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ചും കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കുന്നുണ്ട്.

<strong>'വെങ്ങപ്പള്ളി' വയനാട്ടിലെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത്; തവിഞ്ഞാല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലും പ്രഖ്യാപനം ഉടന്‍</strong>'വെങ്ങപ്പള്ളി' വയനാട്ടിലെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത്; തവിഞ്ഞാല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലും പ്രഖ്യാപനം ഉടന്‍

12-ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. നമീബിയ, ഘാന, കെനിയ, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ലെസോത്തോ, യെമന്‍, കൊറിയ എന്നീ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. നവീന ടൂറിസം സംരഭകരായ സുമേഷ് മംഗലശ്ശേരി, ഇന്ദീവര റിട്രീറ്റ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് നമ്പ്യാര്‍ എന്നിവരടക്കം ടൂറിസം വിദ്യാഭ്യാസമേഖലയിലെ പ്രമുഖരും, ടൂറിസംവകുപ്പിലെ ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

international-tourism-conference

വ്യത്യസ്ത വിഷയങ്ങളില്‍ നൂറോളം പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സിലെ വിവിധ സെഷനുകളിലായി അവതരിപ്പിക്കും. ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റും പുല്‍പ്പളളി പഴശ്ശി രാജ കോളേജിലെ ടൂറിസം വിഭാഗവും സംയുക്തമായി ഇക്വിറ്റബിള്‍ ടൂറിസം ഡെവലപ്പ്‌മെന്റ് എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളത്തിലെ ടൂറിസം പുനരുദ്ധാരണത്തിനുള്ള മാര്‍ഗരേഖകള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നിരവധി അക്കാദമി അംഗങ്ങള്‍, ഗവേഷകര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ടൂറിസം എഴുത്തുകാര്‍, സംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും കോണ്‍ഫറന്‍സിനായി വയനാട്ടിലെത്തിയിട്ടുണ്ട്. വിവിധ വിഷങ്ങളില്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ചൊവ്വാഴ്ച പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മുഹമ്മദ് ബഷീറാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. വരുംതലമുറയ്ക്കായി ഭൂമിയെയും നമ്മുടെ സംസ്‌കാരത്തെയും സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ പ്രൊഫസര്‍ സന്ദീപ് കുല്‍ശ്രേഷ്ട ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദുബായിലെ എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി അക്കാദമിക് എക്‌സിക്യൂട്ടീവ് ഡീന്‍ പ്രൊഫസര്‍സ്‌കോട്ട് റിച്ചാര്‍ഡ്‌സണ്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. സുസ്ഥിര വികസനം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍, പ്രൊഫസര്‍ ടി.മോഹന്‍ ബാബുവാണ് നയിച്ചത്.

Wayanad
English summary
International tourism conference at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X