വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരുണ്യ ലോട്ടറിയും ബെനഫലന്റ് ഫണ്ടും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഐഎന്‍ടിയുസി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന കാരുണ്യ ബെനഫലന്റ് ഫണ്ടും, വില്‍പ്പനയില്‍ വന്‍വര്‍ധനവിന് കാരണമായ കാരുണ്യ ലോട്ടറിയും നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ഓള്‍ കേരളാ ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി). കല്‍പ്പറ്റ കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ ന്ന സംസ്ഥാനകമ്മിറ്റിയോഗത്തിലാണ് തീരുമാനം.

<strong>യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി</strong>യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി

520 കോടി രൂപ മാത്രം പ്രതിവര്‍ഷം വിറ്റുവരവ് ഉണ്ടായിരുന്ന കേരള ഭാഗ്യക്കുറിയെ 12000-കോടിയിലേറെ വിറ്റുവരവുള്ള മേഖലയാക്കി മാറ്റിയത് യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യാ പദ്ധതിയിലൂടെയാണ്. ലോട്ടറി മേഖലയിലെ ഈ കുതിച്ചുചാട്ടം മൂന്ന് ലക്ഷം ലോട്ടറി വില്‍പ്പനജീവനക്കാര്‍ക്ക് ഇതോടെ തൊഴില്‍മാര്‍ഗമായി മാറുകയും ചെയ്തു.

Lottery

കാരുണ്യ ഭാഗ്യക്കുറി കേവലം ഭാര്യപരീക്ഷണത്തിനപ്പുറം, പാവപ്പെട്ട രോഗികളെ സഹായിക്കാനായാണെന്ന തിരിച്ചറിവില്‍ ലോട്ടറിയെടുക്കാത്തവര്‍ പോലും ചോദിച്ചുവാങ്ങുന്ന തരത്തിലേക്കെത്തി. ക്യാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടിയിരുന്ന പാവപ്പെട്ടവര്‍ക്ക് എളുപ്പം സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ കാരുണ്യ ബെനലഫന്റെ സ്‌കീം കൊണ്ട് സാധിച്ചിരുന്നു.

മറ്റ് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പണം കിട്ടാന്‍ വൈകുന്നത് കാരണം സ്വകാര്യആശുപത്രികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെയുള്ള ചികിത്സ ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നില്ല. ഇതോടെ പലരുടെയും ഏക ആശ്രമായി കാരുണ്യാ പദ്ധതി മാറി. നിലവില്‍ ലോട്ടറികളിലെ ചെറിയ സമ്മാനങ്ങളുടെ കുറവ് മൂലം ലോട്ടറി വില്‍പനയില്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

കാരുണ്യാ ലോട്ടറി കൂടി നിര്‍ത്തുന്നതോടെ വില്‍പ്പനയിലെ മാന്ദ്യത പൂര്‍ണമാകും. മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായവര്‍ക്കും, തൊഴില്‍മാര്‍ഗമായി ലോട്ടറി വില്‍പ്പന കണ്ട പാവങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ നടപടി മൂലം ജീവിതമാര്‍ഗം തന്നെ നഷ്ടമാകുന്ന സാഹചര്യമാണുളളത്. ഈ സാഹചര്യത്തില്‍ കേരള ലോട്ടറിയും കാരുണ്യ ബെനവലന്റ് സ്‌കീമും പിന്‍വലിക്കുവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപ രിപാടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ.ജോസഫ് അധ്യക്ഷത വഹിച്ചു.

Wayanad
English summary
INTUC's protest agsinst Karunya lottery issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X