വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐ എന്‍ ടി യു സി സംസ്ഥാന ഐ ടി സെല്‍ക്യാംപിന് വയനാട്ടില്‍ തുടക്കമായി; പൊതുമേഖല സ്വകാര്യവത്ക്കരണത്തിനെതിരെ ആഞ്ഞടിച്ച് ദേശീയവൈസ് പ്രസിഡന്റ് ഡോ. എം രാഘവയ്യ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മൂന്ന് ദിവസമായി നടക്കുന്ന ഐ എന്‍ ടി യു സി സംസ്ഥാന ഐ ടി സെല്‍ ക്യാംപിന് കല്‍പ്പറ്റ പുത്തൂര്‍ വയലിലെ എം എസ് സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തില്‍ തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300-ഓളം പ്രതിനിധികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. നിലവിലെ 44-ഓളം തൊഴില്‍നിയമങ്ങള്‍ നാല് ലേബര്‍ കോഡുകളാക്കി മാറ്റി തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്നതോടൊപ്പം രാജ്യത്തെ എല്ലാ തൊഴില്‍നിയമങ്ങളുടെയും സൃഷ്ടാക്കള്‍ തങ്ങളാണെന്ന് വരുംകാല ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ബോധപൂര്‍വമായ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ആധുനിക വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാംപ് രൂപം നല്‍കും.

<strong>മലപ്പുറത്ത് പ്രകൃതി വിരുദ്ധ പീഡനം കൂടുന്നു; കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നു, ബാലസംരക്ഷണ സമിതി പ്രവര്‍ത്തനത്തിനെതിരെയും വിമർശനം...</strong>മലപ്പുറത്ത് പ്രകൃതി വിരുദ്ധ പീഡനം കൂടുന്നു; കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നു, ബാലസംരക്ഷണ സമിതി പ്രവര്‍ത്തനത്തിനെതിരെയും വിമർശനം...

വ്യവസായ വാണിജ്യ സാമ്പത്തിക തൊഴില്‍മേഖലകളില്‍ ദിനംപ്രതിയുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളുടെ അവകാശ സംരക്ഷണവും വ്യവസായ നിലനില്‍പ്പും ഉറപ്പുവരുത്താന്‍ തൊഴിലാളികളെ സജ്ജരാക്കാനും ക്യാംപ് ലക്ഷ്യമിടുന്നു. ജി. രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഈ ക്യാംപില്‍ വി കെ എന്‍ പണിക്കര്‍, കംപ്യൂട്ടര്‍ സോഷ്യല്‍ മീഡിയ വിദഗ്ധരായ എന്‍ വിനയകുമാര്‍ നായര്‍, വി ജെ ജോസഫ്, ഷാജി, രാജേഷ്, പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്യാംപുകള്‍ നയിക്കും. വെബ്‌സൈറ്റ്, ജിമെയില്‍, ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്, എസ് എം എസ് തുടങ്ങിയ രംഗങ്ങളില്‍ ശാസ്ത്രീയ അറിവ് സൃഷ്ടിക്കുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം.

INTUC camp

ക്യാംപ് ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം രാഘവയ്യ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പൊതുസമ്പത്ത് സ്വകാര്യമേഖലക്ക് വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 44-ഓളം തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്രീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും സ്വകാര്യ കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഇത്തരം കേന്ദ്രസര്‍ക്കാര്‍ നടപടികളെ തൊഴിലാളികള്‍ സര്‍വശക്തിയുപമെടുത്ത് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.

Wayanad
English summary
INTUC state camp in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X