കഞ്ചാവുമായി ബീഹാർ സ്വദേശി മുത്തങ്ങയിൽ പിടിയിൽ; കഞ്ചാവ് എത്തിച്ചത് സുഹൃത്തുക്കൾക്ക് വേണ്ടി, പോലീസ് വലയിലായത് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയർ!
മുത്തങ്ങ: കഞ്ചാവുമായി ബീഹാർ സ്വദേശി മുത്തങ്ങയിൽ പിടിയിലായി. ബീഹാര്‍ റോത്താസ് ബിയര്‍ബാന്ത് സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ പ്രഭാത് സിംഗ് (28)നെയാണ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്നും 525 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സുഹൃത്തുക്കള്‍ക്കായി കൊണ്ട് വരികയായിരുന്ന കഞ്ചാവാണ് കമ്പ്യൂട്ടര്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. മൈസൂരില്‍ നിന്നും കഞ്ചാവുമായി കോഴിക്കോട്ടേക്ക് തിങ്കളാാഴ്ച ഉച്ചയോടെ കെഎസ്ആര്‍ടിസി ബസില്‍ വരുംവഴിയാണ് മുത്തങ്ങ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ യുവാവിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മരായ കെ.ശശി,കെഎം സൈമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ വി.രഘു,അജേഷ് വിജയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.യുവാവിനെ ഉടൻ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബൈജു അറിയിച്ചു.












Click it and Unblock the Notifications