വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ 12 ഐ ടി ഐകള്‍ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ്; മന്ത്രി ടി പി രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേരളത്തിലെ 12 ഐ ടി ഐകള്‍ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതായും, സ്വകാര്യ ഐടിഐകളുള്‍പ്പെടെ ഗ്രേഡ് ചെയ്യാനും അവയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയ്ക്ക് അവാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചതായും മന്ത്രി ടി പി രാമകൃഷ്ണന്‍. വെള്ളമുണ്ട ഗവണ്‍മെന്റ് ഐ ടി ഐ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 12 ഐ ടി ഐകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 57 വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സഹായത്തോടെ സിംഗപ്പൂര്‍ ഐടിഐയിലേക്ക് പരിശീലനത്തിനായി അയയ്ക്കാന്‍ സാധിച്ചു. ഉന്നത നിലവാരത്തിലേക്ക് ഐ ടി ഐകള്‍ ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കും.

ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്താൻ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു; പർവേസ് മുഷറഫ്ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്താൻ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു; പർവേസ് മുഷറഫ്

ഇതോടൊപ്പം തന്നെ ഐടിഐ സ്ഥാപനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആകെയുള്ളത് 93 ഐ ടി ഐകളാണ്. സ്വകാര്യ ഐ ടി ഐകളും കൂടി കൂട്ടിയാല്‍ ഒരു വര്‍ഷം ഈ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നത് 75000-ലധികം വിദ്യാര്‍ഥികളാണ്. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 35 ലക്ഷം പേരാണ് നിലവില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ തൊഴിലുള്ളവരേയും ഇല്ലാത്തവരേയും കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് ഇതുവഴി തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala, ITI

വെള്ളമുണ്ട ഐ ടി എ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ടി പി രാമകൃഷ്ണന്‍ സംസാരിക്കുന്നു

അഞ്ചേക്കര്‍ ഭൂമി കൂടി ലഭ്യമാക്കാനായാല്‍ വെള്ളമുണ്ട ഐ ടി ഐയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.പ്രളയാനന്തരം വയനാടിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കാപ്പി ഉല്‍പാദകരുടെ വരുമാനം കൂട്ടുന്നതിന് 'മലബാര്‍' എന്ന പേരില്‍ കാപ്പിയുടെ പ്രത്യേക ബ്രാന്‍ഡ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി തൊഴിലാളികളെ സംരക്ഷിക്കാനും, ജില്ലയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wayanad
English summary
Steps have been initiated for upgrading 12 ITIs in Kerala to higher standards, said TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X