വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടത്തറയില്‍ രമേശ് ചെന്നിത്തല ജനസമ്പര്‍ക്ക പരിപാടി നടത്തി: ആദിവാസി വൃദ്ധക്ക് വീടിനായി അഞ്ച് ലക്ഷം നല്‍കും

Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാനവ്യാപകമായി പ്രളയബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ അവസാന പര്യടനപരിപാടി വയനാട്ടിലെ കോട്ടത്തറയില്‍ നടന്നു. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച വയനാട്ടിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോടാണ് രമേശ് ചെന്നിത്തല പ്രദേശവാസികളുടെ പരാതികള്‍ സ്വീകരിക്കാന്‍ എത്തിയത്. ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡ് കുറുമ്പാലക്കോട്ട കുറുമ കോളനിയിലെ ആദിവാസിവൃദ്ധയായ കുമാരി കരുണാകരന് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

10 സെന്റ് സ്ഥലം സ്വന്തമായുള്ള കുമാരി ഒരു വീടിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിലാണ് പ്രതിപക്ഷ നേതാവിന്റെ മുന്നില്‍ ആവലാതികളുമായെത്തുന്നത്. പരാതി കേട്ട ശേഷം കെ പി സി സി പ്രസിഡന്റായ കാലത്ത് ആവിഷ്‌ക്കരിച്ച ഗാന്ധിഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കുകയായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ആനേരി കുന്നത്തുപറമ്പില്‍ ഷീന, കുറുമ്പാലക്കോട്ടയില്‍ നിന്നുമെത്തിയ മലവെള്ളപാച്ചില്‍ വീട് നഷ്ടമായ ഇന്ദിര, വീട് പാടെ തകര്‍ന്നിട്ടും ആരും തിരഞ്ഞുനോക്കാത്ത കരിഞ്ഞകുന്ന് വെള്ളമ്പാടിയിലെ വിധവയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജാനകി, മങ്ങാട്ടുകുന്ന് മൈലാടിയിലെ ജമീല, നബീസ, സമീറ തുടങ്ങി നൂറ് കണക്കിന് സ്ത്രീകളുമടക്കമുള്ളവരാണ് ശനിയാഴ്ച പരാതിയുമായി വെണ്ണിയോട് എത്തിയത്. എല്ലാവരുടെയും പരാതികള്‍ കേട്ട ശേഷമാണ് രമേശ് ചെന്നിത്തല മടങ്ങിയത്.

rameshchennithala

വയനാട്ടില്‍ ഏറ്റവുമധികം മഴക്കെടുതിയുണ്ടായ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് രമേശ് ചെന്നിത്തല പ്രളയബാധിതരുടെ പരാതികള്‍ കേള്‍ക്കുന്നു

രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രളയം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണത്തിലെ സുതാര്യതയില്ലായ്മക്ക് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തല ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം കോട്ടത്തറയിലെത്തിയത്. പരാതികളടക്കം പഠിച്ച ശേഷം വിദമായ അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Wayanad
English summary
Ramesh chennithala conducted janasambarkam programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X