വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ജനതാദള്‍ എസ് - സി പി ഐയില്‍ ലയിക്കുന്നു; പിഎം ജോയിയുടെ നേതൃത്വത്തിലുള്ള 2000 പ്രവര്‍ത്തകര്‍ക്ക് 23ന് ബത്തേരിയില്‍ സ്വീകരണം, ചടങ്ങിൽ കാനം രാജേന്ദ്രനും പങ്കെടുക്കും!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ജനതാദള്‍ എസ് സിപിഐയില്‍ ലയിക്കുന്നു. ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ദേശീയകമ്മിറ്റിയംഗവും, ജില്ലാപ്രസിഡന്റുമായ പിഎം ജോയിയുടെ നേതൃത്വത്തിലാണ് 2000-ത്തോളം വരുന്ന പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുന്നത്. ഡിസംബര്‍ 23ന് രാവിലെ സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടക്കുന്ന സ്വീകരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്.

വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ ദു:ഖിക്കുമെന്ന് ഇപി ജയരാജന്‍.... തിരിച്ചടിച്ച് രമേശ് ചെന്നിത്തല!!

സ്വീകരണ പൊതുസമ്മേളനത്തില്‍ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സത്യന്‍ മൊകേരി,കെ രാജന്‍ എം എല്‍ എ, പി പി സുനീര്‍, ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര എന്നിവര്‍ സംബന്ധിക്കും. വയനാട്ടില്‍ മാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി നിരവധി പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേരുമെന്ന് വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി എം ജോയി വ്യക്തമാക്കി.

Janatha dal press meet

തൃശ്ശൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി ഐയില്‍ ചേരും. ജനതാദള്‍ ദേശീയ കമ്മറ്റി അംഗങ്ങളായ എടപ്പറ്റ അഷറഫ്, വി ആര്‍ സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും, സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി പി റോയ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ വി എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, അഷറഫ് കരിപ്പാലി, അബ്ദ്ദു റഹ്മാന്‍ ബങ്കോട്, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍, പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടത്തോടെയാണ് പ്രവര്‍ത്തകര്‍ സി പി ഐയിലെത്തുന്നത്.

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധസമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്ന പാര്‍ട്ടിയാണ് സി പി ഐയെന്നും, സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടത് അച്ചടക്കവും കെട്ടുറപ്പും ജന പിന്‍തുണയുമുളള പാര്‍ട്ടിയിലായിരിക്കണമെന്ന പൊതുവികാരമാണ് സിപിഐയില്‍ ചേരാന്‍ പ്രേരിച്ചതെന്നും പിഎം ജോയി പറഞ്ഞു. അതേസമയം, നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചാണ് ജോയി ജനതാദള്‍ എസിലെത്തിയത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പ്രവര്‍ത്തകര്‍ പൂര്‍ണമായി തന്നെ സി പി ഐയിലേക്ക് പോകുന്നതോടെ ജനതാദള്‍ എസ് ഘടകം ജില്ലയില്‍ അപ്രത്യക്ഷമാകുകയാണ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ദളും, ജനതാദള്‍ എസും തമ്മിലുള്ള ലയനസാധ്യതകള്‍ സജീവമാകുന്നതിനിടെയാണ് വയനാട്ടില്‍ ജോയിയും സംഘവും പാര്‍ട്ടിവിടുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം.

Wayanad
English summary
Janata Dal merging with the CPI in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X