സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം വയനാട്ടിലെ വെള്ളമുണ്ടയില്‍
മാനന്തവാടി: വയനാട്ടിലെ വെള്ളമുണ്ടയില്‍ സൈനികനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ ആര്‍മിയില്‍ നായ്ക് തസ്തികയില്‍ സേവനം ചെയ്തുവരുന്ന വെള്ളമുണ്ട മൊതക്കര മൈലാടുംകുന്ന് അത്തിമറ്റത്തില്‍ ബേബിയുടെ മകന്‍ എ ബി പ്രെയ്‌സ് (26) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ബേസ് ഹോസ്പിറ്റലില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പതര വരെ സോഷ്യല്‍മീഡിയയില്‍ ഓണ്‍ലൈനായി പ്രെയ്‌സ് ഉണ്ടായിരുന്നതായി പറയുന്നു.
വീട്ടിലുള്ളവര്‍ തൊട്ടടുത്ത വീട്ടില്‍ ഗൃഹ പ്രവേശനത്തിന് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. വീടിന്റെ ടെറസിനോട് ചേര്‍ന്ന ഭാഗത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്ന പ്രെയ്‌സ് ഇത്തവണ അവധിക്ക് വന്ന ശേഷം അധികസമയവും പുറത്തിറങ്ങിയിരുന്നില്ലെന്ന് പറയുന്നു. സൈന്യത്തില്‍ ചേര്‍ന്നിട്ട് ആറ് വര്‍ഷം കഴിഞ്ഞു. അവിവാഹിതനാണ്. ലൗസിയാണ് അമ്മ. ഏകസഹോദരി മരിയ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയാണ്.

ജോലിസ്ഥലത്തെ മാനസിക സംഘര്‍ഷമാവാം മരണകാരണമെന്നാണ് പ്രാഥമികനിഗമനം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തായി സൂചനയുണ്ട്.












Click it and Unblock the Notifications