വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ ജയചന്ദ്രൻ സ്മാരക മാധ്യമ പുരസ്ക്കാരം കെ സുജിത്തിന്: പുരസ്കാരം 10001 രൂപയും ഫലകവും പ്രശസ്തി പത്രവും

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ കെ ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം മംഗളം കണ്ണൂർ സീനിയർ റിപ്പോർട്ടറാണ്. ക്ഷേത്രങ്ങളിൽ ദളിത് പൂജാരിയെ നിയമിച്ചതുമായുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള "ഊതിക്കത്തിക്കരുത് ആ'ചാ'രം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് പുരസ്ക്കാരം.

ksujith-15

എഴുത്തുകാരായ സി എസ് ചന്ദ്രിക, ഒകെ ജോണി, മാധ്യമ പ്രവർത്തകനായ പി ടി നാസർ എന്നിവർ ചേർന്നാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.പുരസ്ക്കാരം നൽകുന്ന തിയ്യതി പിന്നീട് തീരുമാനിക്കും. 2005 മുതൽ സുജിത്ത് മംഗളത്തിൽ ജോലി ചെയ്തുതു വരികയാണ്. കോഴിക്കോട് ,വയനാട് ,കണ്ണൂർ ,മലപ്പുറം ബ്യൂറോകളിൽ ചീഫ് റിപ്പോർട്ടറായും കോഴിക്കോട് ,കോട്ടയം ഡെസ്കുകളിലും പ്രവർത്തിച്ചു.

awardceremony-

മികച്ച അന്വേഷണാത്മക പത്ര പ്രവർത്തകനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരം, കേരള മീഡിയ അക്കാദമി അവാർഡ് ,സംസ്ഥാന സർക്കാരിന്റെ അംബേദ്കർ അവാർഡ് ,എം.ശിവറാം മെമ്മോറിയൽ ഗോൾഡ് മെഡൽ, സോളിഡാരിറ്റി അവാർഡ്, കെ.എം.അഹമ്മദ് സ്മാരക മാധ്യമ അവാർഡ്,സംസ്ഥാന പരിസ്ഥിതി മാധ്യമ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂർ സ്വദേശിയാണ്. പലിയേരി വീട്ടിൽ ഭാസ്കരൻ നായരുടെയും കെ.ശ കുന്തളയുടെയും മകനാണ്. ഭാര്യ: സുരഭി കെ.വി.മക്കൾ: അമന്യു.എസ് ,അവനി.

Wayanad
English summary
Jayachandran memorial media award to k sujith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X