വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിന്നശേഷക്കാരെ പീഡിപ്പിച്ചതായി പരാതി: വയനാട്ടില്‍ തൊഴില്‍ പരിശീലനകേന്ദ്രം അടച്ചുപൂട്ടി,

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ട്രസ്റ്റിനെതിരെ ലൈംഗിക ചൂഷണമടക്കമുള്ള പരാതി. ജീവനക്കാര്‍ ട്രസ്റ്റിനെതിരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്.

കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്

rape0245-156

ഇതോടൊപ്പമാണ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ പരിശീലനത്തിനായെത്തുന്ന ഭിന്നശേഷിക്കാരയവര്‍ നടത്തിപ്പുകാരില്‍ നിന്നും ലൈംഗിക പീഡനമടക്കം നേരിടുന്നതായി ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. ഇതോടെ ലൈംഗിക ചൂഷണം നേരിട്ടത് സംബന്ധിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പ് ഇടപെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.

Wayanad
English summary
Job training centre closed in Wayanad after molestation allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X