വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാക്ക് വസ്ത്രം ധരിച്ച് ജീവിച്ച് ശ്രദ്ധേയനായ ജോസഫ് ഇനി ഓർമ്മ: അന്ത്യം ചെന്നെയിൽ വെച്ച് ലോറിയിടിച്ച്

  • By Desk
Google Oneindia Malayalam News

പുൽപ്പള്ളി: ചാക്ക് ഉപയോഗിച്ചുള്ള വസ്ത്രധാരണത്തിലൂടെയും കാൽനടയായി മരക്കുരിശുമേന്തി നടത്തിയ മലയാറ്റൂർ തീർത്ഥാടനത്തിലൂടെയും ശ്രദ്ധേയനായ വയനാട് പുൽപ്പള്ളി സ്വദേശി താമരക്കാട്ടിൽ ജോസഫ് (71) ഇനി ഓർമ്മ. ചാക്കച്ചൻ എന്ന വിളിപ്പേരുള്ള ജോസഫ് ചെന്നൈയിൽ വെച്ച് ലോറിയിടിച്ച് മരിക്കുകയായിരുന്നു. മൃതദേഹം അഡയാർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

<strong>നവ വസ്ത്രരീതികളോടുള്ള പ്രതിഷേധം: ചാക്കിനുള്ളിലെ ജോസഫിന്റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്...</strong>നവ വസ്ത്രരീതികളോടുള്ള പ്രതിഷേധം: ചാക്കിനുള്ളിലെ ജോസഫിന്റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്...

പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികന്റെ ജീവിതം തന്നെ ഉദ്യോഗജനകമായ കഥ പോലെയാണ്. കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് 1965-ലാണ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും ജീവിതം തുടങ്ങി. പ്രദേശവാസികൾക്ക് ഏത് കാര്യത്തിലായാലും സഹായം തന്നെയായിരുന്നു ജോസഫ്.

josephwayanad-

ഇതിനിടയില്‍ ഡെല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകളാണ് ജോസഫിന്റെ ജീവിതത്തിന് മറ്റൊരുമാനം നൽകിയത്. അദ്ദേഹം സാധാരണ ചിന്തകളില്‍ നിന്നും മാറിക്കൊണ്ടിരുന്നു. വിദേശ വസ്ത്രധാരണരീതി അനുകരിച്ച് ഇന്ത്യന്‍ സംസ്‌ക്കാരത്തെ നശിപ്പിക്കുന്ന ഫാഷനുകള്‍ ജോസഫിനെ മാറി ചിന്തിപ്പിച്ചു. അങ്ങനെ 2004-ല്‍ ധരിച്ചിരുന്ന വസ്ത്രം മാറ്റി ചാക്കുകൊണ്ട് വസ്ത്രമുണ്ടാക്കി ഇടാന്‍ തീരുമാനിച്ചു. പതിയെ പതിയെ അതൊരു ശീലമായി മാറി. വാടകവീട്ടില്‍ ഒറ്റക്കായിരുന്നു താമസം. 19 വർഷങ്ങൾക്ക് മുമ്പാണ് ഭാര്യ ഉപേക്ഷിച്ചുപോയത്. രണ്ട് മക്കളില്‍ ഒരാള്‍ മരിച്ചു.

ചാക്കിനുള്ളിലെ ജീവിതം അവര്‍ക്ക് നാണക്കേടുണ്ടാക്കുന്നത് കൊണ്ട് തന്നെ പരസ്പരമുള്ള കൂടിക്കാഴ്ചകളുണ്ടായില്ല. വയസ് 70 കഴിഞ്ഞിട്ടും കൂലിപ്പണി ചെയ്തു തന്നെയായിരുന്നു ജോസഫ്ജീവിച്ചു വന്നിരുന്നത്. പുല്‍പ്പള്ളി ടൗണില്‍ ചാക്ക് ധരിച്ചിറങ്ങുമ്പോള്‍ പലരും ജോസഫിനെ കളിയാക്കുമായിരുന്നു. സ്ഥിരമായി പോകാന്‍ തുടങ്ങിയതോടെ ആ കാഴ്ച ആര്‍ക്കും പുതുമയില്ലാതായെന്നും ജോസഫ് പറയുമായിരുന്നു. ചാക്ക് വസ്ത്രം ധരിച്ച് മരക്കുരിശുമേന്തി മലയാറ്റൂര്‍ മലക്കയറ്റത്തിന് പോകുന്ന ജോസഫിന്റെ ചിത്രം സോഷ്യല്‍മീഡിയകള്‍ ഏറ്റെടുത്തിരുന്നു.

16 തവണ ഇത്തരത്തിൽ ജോസഫ് മലയാറ്റൂർ മല കയറിയിട്ടുണ്ട്. ചാക്ക് തുന്നി വസ്ത്രമുണ്ടാക്കുന്നതിന് കോഴിക്കോട് വലിയങ്ങാടിയിലേക്കാണ് ജോസഫ്പോകാറുണ്ടായിരുന്നത്. ഒരുതവണ പോകുമ്പോള്‍ 10 ചാക്കെങ്കിലും വാങ്ങും. ഉള്ളില്‍ നേര്‍ത്ത തുണിവെച്ച് തുന്നിപ്പിടിച്ചെടുക്കാനും സമയമേറെ വേണം. പക്ഷേ തീരുമാനിച്ചുറച്ച ഒരു കാര്യത്തിൽ നിന്ന് പിൻവാങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. എന്തിരുന്നാലും അപൂർവ്വമായൊരു വ്യക്തിത്വമാണ് ജോസഫിന്റെ വേർപാട്ടിലൂടെ നഷ്ടമാവുന്നത്.

Wayanad
English summary
Joseph dies in chennai after accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X