വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ കരുണാകരന്‍ ജന്മശതാബ്ദി; ലീഡറുടെ സ്മരണ പുതുക്കി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറാം ജന്മദിനാഘോഷം ജില്ലയില്‍ വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണപരിപാടി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ കെ കരുണാകരന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ച ഒരു ഭരണാധികാരിയായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് അദ്ദേഹം അനുസ്മരിച്ചു.

നെടുമ്പാശേരി എയര്‍പോര്‍ട്ട് മുതല്‍ ഏഴിമല നാവിക അക്കാദമി വരെ കേരളത്തില്‍ സംഭാവന ചെയ്തതില്‍ മുഖ്യപങ്ക് വഹിച്ചത് കരുണാകരനായിരുന്നു. കേരളം ഇന്ന് കാണുന്ന മുഴുവന്‍ വികസന പദ്ധതികള്‍ക്കും അടിത്തറയിട്ടതും അദ്ദേഹമായിരുന്നു. തന്റെ കരുത്തുകൊണ്ടും, ഇച്ഛാശക്തികൊണ്ടും, നിശ്ചയദാര്‍ഡ്യം കൊണ്ടും കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റിയ വ്യക്തിത്വമായിരുന്നു കരുണാകരന്‍.

news

ദേശീയ രാഷ്ട്രീയത്തില്‍ പോലും അധികാര സീമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി അപ്പച്ചന്‍, കെ.കെ അബ്രാഹം, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റര്‍, ബിനു തോമസ്, പി. ശോഭനകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, ഡി.പി രാജശേഖരന്‍, മോയിന്‍ കടവന്‍, മാണി ഫ്രാന്‍സീസ്, നജീബ് പിണങ്ങോട്, അഡ്വ. ജോഷി സിറിയക്ക്, ടി. ഉഷാകുമാരി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, വി.നൗഷാദ്, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.

Wayanad
English summary
k karunakaran 'anusmaranam' program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X