Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാണാസുര ഡാം: വീടുകള്‍ പൂര്‍ണമായി തകരാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥയെന്ന് കെ മുരളീധരന്‍

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നത് മൂലമാണ് പല വീടുകളും പൂര്‍ണമായി തകര്‍ന്നതെന്ന് കെ മുരളീധരന്‍ എം എല്‍ എ. വയനാട്ടിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം അര്‍ദ്ധരാത്രി വീട് വിട്ട് പോകേണ്ടി വന്നതിനാല്‍ ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ പ്രദേശവാസികള്‍ വിവരിച്ചു.

പ്രദേശത്തെ പല വീടുകളും പൂര്‍ണമായി തകര്‍ന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണെന്നും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അര്‍ഹമായ മുഴുവന്‍ നഷ്ടപരിഹാരങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ വൈത്തിരി ടൗണില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടിയുടെ തുടക്കം. വൈത്തിരി ടൗണില്‍ കെട്ടിടം താഴ്ന്ന പോയ പ്രദേശവും, ചാരിറ്റി, വെള്ളം കയറിയ വീടുകള്‍, തകര്‍ന്ന പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഉരുള്‍പൊട്ടലില്‍ മരിച്ച വൈത്തിരി സ്വദേശി ലില്ലിയുടെ വീട്ടിലെത്തിയ മുരളീധരന്‍ പൊഴുതന, ആറാംമൈല്‍, അത്തിമൂല വെള്ളപ്പള്ളി, കോട്ടത്തറ, വെണ്ണിയോട്, കമ്പളക്കാട്, മീനങ്ങാടി, പടിഞ്ഞാറത്തറ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതിന് ശേഷമാണ് വയനാട്ടില്‍ വെള്ളപൊക്കം രൂക്ഷമായതെന്ന ചര്‍ച്ച നടക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ജില്ല സന്ദര്‍ശിച്ചത്. ബാണാസുര അണക്കെട്ട് മുന്നറിയിപ്പിലാതെ തുറന്നുവിട്ടത് കെടുതികള്‍ വര്‍ധിപ്പിച്ചുവെന്ന് തന്നെയായിരുന്നു കെ മുരളീധരന്റെ നിലപാട്.

kmuraleedharanatwayanad-1

ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ദുരിതത്തില്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളഇലും അദ്ദേഹം സന്ദര്‍ശിച്ചു. സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ദുരന്തത്തിന്റെ ആഴവും അനുഭവങ്ങളും അദ്ദേഹത്തോട് വിവരിച്ചു. വെള്ളം കയറി കൃഷി പൂര്‍ണമായി നഷ്ടപ്പെട്ട കര്‍ഷകരോടും അദ്ദേഹം സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ പി സി സി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍, ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാന്‍സിസ്, മണ്ഡലം പ്രസിഡന്റ് സിസി തങ്കച്ചന്‍, സുരേഷ് ബാബു വാളല്‍, ബേബി പുന്നക്കല്‍ ഓ ജെ മാത്യു, സി.കെ ഇബ്രാഹിം, എം വി ടോമി, പി എസ്മധു ,പി പി റനീഷ്, സാലി സാബു, എം.കെ ആഗസ്റ്റി തുടങ്ങിയവര്‍ അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+