വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച സായാഹ്‌ന വിനോദ വിശ്രമ കേന്ദ്രം; കലശമലയ്ക്ക് ഇനി ചെറു ചുവടുകള്‍ മാത്രം, കലശമല ഇക്കോ ടൂറിസംപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു, 2.5 കോടി രൂപയുടെ പദ്ധതി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച സായാഹ്‌ന വിനോദ വിശ്രമ കേന്ദ്രമെന്ന ഖ്യാതിയിലേക്ക് കലശമലയ്ക്ക് ഇനി ചെറു ചുവടുകള്‍ മാത്രം. ഏറ്റവും പ്രകൃതി സൗഹാര്‍ദമായി ഒരുങ്ങുന്ന കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. മന്ത്രി എ.സി. മൊയ്തീന്റെ ശ്രമഫലമായി നടപ്പിലാകുന്ന പദ്ധതിയില്‍ 2.5 കോടി രൂപയുടെ വികസനപദ്ധതി രണ്ടുഘട്ടമായാണ് പൂര്‍ത്തീകരിക്കുന്നത്.

<strong>കക്കൂസ് പരാമര്‍ശം; പ്രഗ്യാസിങിനെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു, ഒന്നും മിണ്ടാതെ പ്രഗ്യ</strong>കക്കൂസ് പരാമര്‍ശം; പ്രഗ്യാസിങിനെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു, ഒന്നും മിണ്ടാതെ പ്രഗ്യ

മണ്ണെടുത്ത് കുഴിച്ച കൂറ്റന്‍ മഴവെള്ളസംഭരണിയും കുട്ടികളുടെ പാര്‍ക്കും നരിമടയോടു ചേര്‍ന്നുള്ള വ്യൂപോയിന്റും പാര്‍ക്കിങ്ങും ഉള്‍പ്പെടെയുള്ള ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. നിലവില്‍ സര്‍ക്കാരിന്റെ കൈവശമുള്ള 2.7 ഏക്കര്‍ ഭൂമിയിലാണ് ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുട്ടികള്‍ക്കുള്ള പാര്‍ക്കില്‍ വിവിധതരം കളിയുപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.

Kalasamala

മഴവെള്ള സംഭരണിയില്‍ വെള്ളം ശേഖരിക്കാന്‍ കഴിയാത്തത് പദ്ധതി പ്രവര്‍ത്തനത്തിന് ഒരു അപവാദമായി നില്‍ക്കുകയാണ്. അശാസ്ത്രീയമായ ഒരു തീരുമാനമാണ് മണ്ണുമാറ്റി വലിയ മഴവെള്ള സംഭരണിയുടെ നിര്‍മാണം. മഴവെള്ള സംഭരണിയില്‍ വെള്ളം ശേഖരിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിഗമനം. ഭാവിയില്‍ ഈ സംഭരണി കലശമല സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യക്കുഴിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നരിമടയോടുചേര്‍ന്ന് കരം ഒടുക്കാതെയും പോക്കുവരവ് നടത്താതെയും കിടക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.

Wayanad
English summary
kalamasa eco tourism project in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X