പെരുന്നാള്‍ ദിനത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിന് മാതൃകയായി കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി
കല്‍പ്പറ്റ: പെരുന്നാള്‍ ദിനത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിന് മാതൃകയായി കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി. കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പെരുനാള് ദിനത്തില്‍ കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിരവധി പദ്ധതികളും പരിപാടികളും നടത്തിയ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ചികിത്സാസഹായവും, ഉപകരണ വിതരണവുമടക്കം പാവപ്പെട്ടവര്‍ക്ക് ആശ്രയമായി മാറുകയാണ്.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷണവിതരണം
പെരുന്നാള്‍ ദിനത്തിലെ ഭക്ഷണവിതരണം ആശുപത്രിയിലെ അന്തേവാസികള്‍ക്ക് സഹായകമായി. പെരുന്നാള്‍ദിനത്തില്‍ കല്‍പ്പറ്റയിലെ ഭൂരിഭാഗം ഭക്ഷണശാലകളും അടഞ്ഞുകിടന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ സന്നദ്ധ പ്രവര്‍ത്തനം. സൊസൈറ്റി യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍,നിര്‍ധനരും വിവാഹ പ്രായംകഴിഞ്ഞവരുമായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ,രോഗി പരിചരണം ,ചികിത്സാ സഹായം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം, ബോധവല്കരണം, ആഴ്ചയില്‍ രണ്ടുദിവസങ്ങളില്‍ ഹോസ്പിറ്റലുകളില്‍ കഞ്ഞിവിതരണം എന്നിവ ഉള്‍പ്പെടുന്നു.
ചുരുങ്ങിയ നാള് കൊണ്ട് നല്ലവരായ നാട്ടുകാരുടെ സഹായസഹകരണം കൊണ്ട് 45 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്, കൈനാട്ടില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡോ. സിസിലി ജോസും, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലില്‍ ഡോ. വി വി സുഷയും ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു .ചേരികത്തൊടി മുസ്തഫ അധ്യക്ഷതവഹിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി റഫീഖ് തന്നാണി, മുഹമ്മദ്.പി .പി ,ഹര്‍ഷല്‍ എ. കെ, ഹാഷിം .വി. കെ ,ഇബ്രാഹിം തന്നാണി ,അയ്യൂബ് പി. കെ., ബഷീര്‍ കെ.പി, ഷമീര്‍ കുരിക്കള്‍, സുല്‍ഫിക്കര്‍, മുജീബ് വി. പി, ആര് .പി .നജീബ് ,മുഹമ്മദ് കബീര്‍, ഹാരിസ് എ .കെ, റഫീഖ്തന്നാണി, സലിം വി.വി. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications