കല്‍പ്പറ്റയിലെ ബൈപ്പാസ് നിര്‍മാണത്തിലെ വീഴ്ച്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും
കല്‍പ്പറ്റ: പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച്ചയില്‍ വീണ്ടും നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്. കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ പ്രവൃത്തിയില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മന്ത്രി നടപടിയെടുത്തിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും വിശദീകരണം തേടാനാണ് മന്ത്രിയുടെ തീരുമാനം.

നേരത്തെ കൂളിമാട് പാലം തകര്‍ന്ന വിഷയത്തിലും മന്ത്രി ഇതുപോലെ കര്‍ശനമായ നടപടിയെടുത്തിരുന്നു. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് മന്ത്രി താക്കീതും നല്‍കിയിരുന്നു. അതേസമയം കല്‍പ്പറ്റ ബൈല്ലാസ് പ്രശ്‌നം ജൂണ്‍ നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന് വയനാട് ജില്ലയിലെ ഡിഐസിസി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. ഇതിലാണ് പ്രശ്‌നങ്ങളെല്ലാം പുറത്ത് വന്നത്. ബൈപ്പാസിന്റെ പ്രവൃത്തി നീണ്ടുപോവുകയാണെന്നും അത് ജനങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും യോഗത്തില്‍ ചര്‍ച്ചയായി.
ഇതിന് പിന്നാലെ നടപടികളുണ്ടായത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കുഴികള്‍ അടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നടപടികളാണ് എടുത്തത്. എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ സമ്പൂര്‍ണമായി നടപ്പിലാക്കാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ മേല്‍നോട്ടം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. അതേസമയം റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവര്‍ത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ദുരന്തനിവാരം നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്‌സെക്രട്ടറി ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നേരത്തെ കൂളിമാട് പാലം തകരാന്‍ കാരണം നിര്‍മാണത്തിന് ഉപയോഗിച്ച ജാക്കിയുടെ തകരാറാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഒരു കരാര്‍ കമ്പനിയോടും പ്രത്യേക മമത ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications