ബാണാസുര സാഗറിലെത്താന് നടുവൊടിയും യാത്ര; തകര്‍ന്ന് തരിപ്പണമായി കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്
കല്‍പ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ മണ്ണണയായ ബാണാസുര സാഗര്‍ അണക്കെട്ട്, കര്‍ലാട് തടാകം തുടങ്ങിയ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്താനുള്ള പ്രധാനറോഡായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്നുതരിപ്പണമായി. പൂര്‍ണമായി റീടാറിംഗ് നടത്തേണ്ടതിന് പകരം പ്രതിഷേധം കണക്കിലെടുത്ത് രണ്ട് തവണ കുഴികളടച്ച റോഡാണ് ഇപ്പോള്‍ തകര്‍ന്നുതരിപ്പണമായിരിക്കുന്നത്. പൊതുജനങ്ങളുടെയും കക്ഷിരാഷ്ട്രീയ ഭേദമെന്യേ രൂപീകരിച്ച ആക്ഷന്‍കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഈ റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തിയത്.
ഇതാണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. വിനോദസഞ്ചാരികളും, പൊതുജനങ്ങളുമടക്കം ദിനേന ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. പ്രധാനമായും റോഡിന്റെ കല്‍പ്പറ്റ ചുങ്കം ജഗ്ഷന്, ഫാത്തിമ ആശുപത്രിക്ക് സമീപം, വെയര്‍ഹൗസ്, അപ്പണവയല്‍, പുഴമുടി, വെങ്ങപ്പള്ളി പഞ്ചാബ്, പിണങ്ങോട്, കാവുംമന്ദം എന്നീ സ്ഥലങ്ങളില്‍ റോഡ് പൂര്‍ണമായി തന്നെ തകര്‍ന്നു. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിപ്പോകുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്.

കനത്ത മഴയില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്ക്കുന്നതിനാല് ഇരുചക്ര വാഹനങ്ങളുള്‍പ്പടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും, ഉയരം കുറഞ്ഞ വാഹനങ്ങളുടെ അടിഭാഗം റോഡില്‍ തട്ടി വാഹനങ്ങള്‍ കേടാവുന്നതും നിത്യസംഭവമാണ്. ചില യുവജന സംഘടനകള്‍ റോഡ് പൊളിഞ്ഞതിനെ തുടര്‍ന്ന് കാവുംമന്ദത്ത് റോഡില്‍ വാഴ നട്ടും, ചൂണ്ട ഉപയോഗിച്ച് മീന്‍പിടിച്ചും, കുഴിയെണ്ണല്‍ എന്നിവ നടത്തിയുമെല്ലാം വന്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി കുഴിയടക്കല്‍ നടത്തിയത്. അതേസമയം, കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ റോഡ് വീതി കൂട്ടി ഫുള്‍ ടാറിങ് പ്രവൃത്തിക്കായുള്ള ഫണ്ട് പാസായിട്ടുണ്ടന്ന് മുമ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും തുടര്‍നടപടികളുണ്ടായിട്ടില്ല. പടിഞ്ഞാറത്തറ മുതലുള്ള ആളുകള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി എളുപ്പമെത്താന്‍ സാധിക്കുന്ന ഏകവഴി കൂടിയാണിത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications