വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാണാസുര സാഗറിലെത്താന്‍ നടുവൊടിയും യാത്ര; തകര്‍ന്ന് തരിപ്പണമായി കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ മണ്ണണയായ ബാണാസുര സാഗര്‍ അണക്കെട്ട്, കര്‍ലാട് തടാകം തുടങ്ങിയ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്താനുള്ള പ്രധാനറോഡായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്നുതരിപ്പണമായി. പൂര്‍ണമായി റീടാറിംഗ് നടത്തേണ്ടതിന് പകരം പ്രതിഷേധം കണക്കിലെടുത്ത് രണ്ട് തവണ കുഴികളടച്ച റോഡാണ് ഇപ്പോള്‍ തകര്‍ന്നുതരിപ്പണമായിരിക്കുന്നത്. പൊതുജനങ്ങളുടെയും കക്ഷിരാഷ്ട്രീയ ഭേദമെന്യേ രൂപീകരിച്ച ആക്ഷന്‍കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഈ റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തിയത്.

ഇതാണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. വിനോദസഞ്ചാരികളും, പൊതുജനങ്ങളുമടക്കം ദിനേന ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. പ്രധാനമായും റോഡിന്റെ കല്‍പ്പറ്റ ചുങ്കം ജഗ്ഷന്‍, ഫാത്തിമ ആശുപത്രിക്ക് സമീപം, വെയര്‍ഹൗസ്, അപ്പണവയല്‍, പുഴമുടി, വെങ്ങപ്പള്ളി പഞ്ചാബ്, പിണങ്ങോട്, കാവുംമന്ദം എന്നീ സ്ഥലങ്ങളില്‍ റോഡ് പൂര്‍ണമായി തന്നെ തകര്‍ന്നു. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിപ്പോകുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്.

road

കനത്ത മഴയില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങളുള്‍പ്പടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും, ഉയരം കുറഞ്ഞ വാഹനങ്ങളുടെ അടിഭാഗം റോഡില്‍ തട്ടി വാഹനങ്ങള്‍ കേടാവുന്നതും നിത്യസംഭവമാണ്. ചില യുവജന സംഘടനകള്‍ റോഡ് പൊളിഞ്ഞതിനെ തുടര്‍ന്ന് കാവുംമന്ദത്ത് റോഡില്‍ വാഴ നട്ടും, ചൂണ്ട ഉപയോഗിച്ച് മീന്‍പിടിച്ചും, കുഴിയെണ്ണല്‍ എന്നിവ നടത്തിയുമെല്ലാം വന്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി കുഴിയടക്കല്‍ നടത്തിയത്. അതേസമയം, കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ റോഡ് വീതി കൂട്ടി ഫുള്‍ ടാറിങ് പ്രവൃത്തിക്കായുള്ള ഫണ്ട് പാസായിട്ടുണ്ടന്ന് മുമ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും തുടര്‍നടപടികളുണ്ടായിട്ടില്ല. പടിഞ്ഞാറത്തറ മുതലുള്ള ആളുകള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി എളുപ്പമെത്താന്‍ സാധിക്കുന്ന ഏകവഴി കൂടിയാണിത്.

Wayanad
English summary
Worst condition of kalpetta pinagode road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X