വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനസംരക്ഷണ യാത്ര വയനാട്ടില്‍ പര്യടനം നടത്തി: കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്നത് കടുത്ത അനീതിയെന്ന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എല്‍ ഡി എഫ് വടക്കന്‍മേഖല ജനസംരക്ഷയാത്രക്ക് വയനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം ഒരു സംസ്ഥാനത്തോടും കാണിക്കാന്‍ പാടില്ലാത്ത അനീതിയാണ് കേരളത്തോട് പ്രളയ ദുരന്ത സമയത്ത് കാണിച്ചതെന്ന് ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണയോഗത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വായ്പനയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പല വായ്പകളും നഷ്ടപ്പെടുത്തുകയായിരുന്നു.

<strong>ഒന്നിച്ചു നിന്നാല്‍ ഇത്തവണ ബിജെപി ചരിത്രം കുറിക്കും; കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ നാളെ എത്തും</strong>ഒന്നിച്ചു നിന്നാല്‍ ഇത്തവണ ബിജെപി ചരിത്രം കുറിക്കും; കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ നാളെ എത്തും

കോടികളുടെ നഷ്ടമുണ്ടായെന്ന് കേന്ദ്രം കണക്കാക്കിയിട്ടും മതിയായ നഷ്ടപരിഹാരം സംസ്ഥാനത്ത് അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രധാനമായും മൂന്ന് ദുരന്തങ്ങളാണ് കേരളം നേരിട്ടത്. ഓഖി, നിപ്പ തുടങ്ങിയവയെ അതിജീവിക്കാന്‍ സംസ്ഥാനത്തിനായി. ദുരന്തങ്ങളെ പിടിച്ചുകെട്ടുന്നതില്‍ കേരളം ഒറ്റക്കെട്ടായിരുന്നു. ദുരന്തങ്ങളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിനിടെയാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് വരുന്നത്. അതുവരെ ഉണ്ടായിരുന്ന നിലപാടുകളില്‍നിന്ന് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലേക്ക് ബിജെപി സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിനായി നിലപാടുകള്‍ മാറ്റി.

kanamrajendranwayanad-

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ എല്‍ ഡി എഫിനെ തകര്‍ക്കാന്‍ സംസ്ഥാനത്തെ മതനിരപേക്ഷ മനസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഉച്ചയോടുകൂടി തലപ്പുഴയില്‍വച്ച് എല്‍ഡിഎഫ് നേതാക്കള്‍ ജാഥയെ സ്വീകരിച്ചു. മാനന്തവാടി, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലാണ് വയനാട്ടിലെ സ്വീകരണങ്ങള്‍. മാനന്തവാടിയില്‍ ഒ.ആര്‍.കേളു എംഎല്‍ എ,സുല്‍ത്താന്‍ ബത്തേരിയില്‍ പി എം ജോയി,കല്‍പറ്റയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ എന്നിവര്‍ അധ്യക്ഷത വഹിച്ചു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍,ജനതാദള്‍ നേതാവ് സി.കെ. നാണു എംഎല്‍എ, സി.വി.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad
English summary
kanam rajendran's speech in janasamrakshana yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X