വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക്; ടിങ്കറിംഗ് ലാബ് ഈ മാസം തുടങ്ങും

  • By Desk
Google Oneindia Malayalam News

കണിയാമ്പറ്റ: കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 12 ക്ലാസ് മുറികളാണ് പുതിയ ബില്‍ഡിംഗിലുള്ളത്. മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റിയിരിക്കുകയാണ് എംഎസ്ഡിപി പദ്ധതിയിലെ രണ്ടാമത്തെ ബില്‍ഡിംഗാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതോടെ 2.51 കോടി രൂപയില്‍ 21 ക്ലാസ് റൂമുകള്‍ പുതുതായി പനമരം ബ്ലോക്ക് പഞ്ചായത്ത് കണിയാമ്പറ്റ ഗവ: എച്ച്എസ്എസില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

വയനാട് നിര്‍മ്മിതി കേന്ദ്രകായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തികളുടെ ചുമതല. പാഠ്യപാഠ്യേതര മേഖലയില്‍ ജില്ലയിലെ പ്രധാന വിദ്യാലയമായ ഇവിടെ ഈ മാസം തന്നെ അടല്‍ തിങ്കറിംഗ് ലാബ് ആരംഭിക്കും. കുട്ടി ശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉപകാരപ്രദമാവും. യംഗ് സയന്റിസ്റ്റ് അവാര്‍ഡ് ഉപരാഷ്ട്രപതിയില്‍ നിന്നും വാങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഈ കലാലയത്തില്‍ നിന്നായിരുന്നു. ഇവര്‍ ആഗസ്റ്റ് മാസം അമേരിക്കയിലെ നാസ സന്ദര്‍ശിക്കുന്നതിന് ഉള്ള തയ്യാറെടുപ്പിലാണ്.

MI Shanavas

പനമരം ബ്ലോക്ക് പഞ്ചായത്ത് 2012-17 വര്‍ഷത്തെ എം.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.51 കോടി രൂപ ചെലവഴിച്ചാണ് കണിയാമ്പറ്റ ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം എം പി എം.ഐ.ഷാനവാസ്. എം.പി, നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും, എം.ഐ.ഷാനവാസ് എം.പി.ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയും നിര്‍വ്വഹിച്ചു. നിര്‍മ്മിതി കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി സാജീദ് ഒ.കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Wayanad
English summary
Wayanad Local News about school building inaguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X