Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെയിംസിന്റെ സമരം 1332 ദിവസം പിന്നിട്ടു; സി കെ ശശീന്ദ്രന്‍ എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാഞ്ഞിരത്തിനാല്‍ ജെയിംസ്

കല്‍പ്പറ്റ: സി കെ ശശീന്ദ്രന്‍ എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസ്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജ് വിലകൊടുത്ത് വാങ്ങിയ 12 ഏക്കര്‍ ഭൂമിക്കായി 1332 ദിവസമായി വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം നടത്തിവരികയാണ് ജോര്‍ജിന്റെ മരുമകന്‍ ജെയിംസും കുടുംബവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായ ഘട്ടത്തില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് ജെയിംസിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

നിയമസഭാ പെറ്റീഷന്‍കമ്മിറ്റിയംഗമായിരുന്ന സി കെ ശശീന്ദ്രന് മണിക്കൂറുകള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നു. അധികാരവും ചെങ്കോലും ഇവരുടെ കൈയ്യിലാണ്. സി കെ ശശീന്ദ്രന്‍ എം എല്‍ എയായതിന് ശേഷം സമരപ്പന്തലിലെത്തി വിഷയത്തില്‍ പരിഹാരം കാണാമെന്ന് പറഞ്ഞത് അഭിനയമായിരുന്നുവെന്നും ജെയിംസ് പറഞ്ഞു. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kanjirathanal strike

വി എസ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് സി കെ ശശീന്ദ്രന്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ കുടുംബത്തിന് നീതികിട്ടണമെന്ന് നേരിട്ട് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയം കളിക്കുകയാണ്. അന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് പറഞ്ഞ വി എസ് ഇന്ന് ഭരണപരിഷ്‌ക്കാരകമ്മീഷന്‍ അധ്യക്ഷനായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ജെയിംസ് തുറന്നടിച്ചു. വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ഇത്രയും ദിവസമായി സമരം നടത്തിയിട്ടും മുഖ്യമന്ത്രി ഇന്നേവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിഷയത്തില്‍ ആദ്യം മുതല്‍ ഇടപ്പെട്ടിരുന്ന പി കൃഷ്ണപ്രസാദും രാഷ്ട്രീയം കളിക്കുകയാണ്.

വിഷയം ചര്‍ച്ച ചെയ്യാനായി സി പി എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് മോശമായാണ് ശശീന്ദ്രനും കൃഷ്ണപ്രസാദും പെരുമാറിയതെന്നും കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങിപ്പോന്നതെന്നും കാഞ്ഞിരത്തിനാല്‍ ജെയിംസ് പറഞ്ഞു. അപ്പച്ചനെയും അമ്മയെയും തെരുവിലിട്ട് കൊല്ലുന്ന സമീപനമാണ് ഇവരെല്ലാം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008-ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ പ്രസ്തതുത സ്ഥലത്ത് നിന്നും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മഹസര്‍ തയ്യാറാക്കിയതിലും അന്നത്തെ വനംവകുപ്പും സര്‍ക്കാരും കുറ്റക്കാരായിരുന്നു.

ഉച്ചക്ക് വന്ന കോടതിവിധിക്ക് നേരത്തെ തന്നെ അന്നത്തെ ഡി എഫ് ഒ ധനേഷ്‌കുമാര്‍ മഹസര്‍ തയ്യാറാക്കിവെക്കുകയായിരുന്നുവെന്നും ഇതിന് സാക്ഷിയായ തഹസില്‍ദാര്‍ ക്രമക്കേട് വ്യക്തമായതിനെ തുടര്‍ന്ന് ഒപ്പുവെച്ചില്ലെന്നും ജെയിംസ് വ്യക്തമാക്കി. ഇത്തരം ക്രമക്കേടുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞത് കേട്ടതായും ജെയിംസ് പറഞ്ഞു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിധിയിലും അപാകതയുണ്ട്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന് പകരം ആള്‍മാറാട്ടം നടത്തി അപ്പീലിന് പോയത് വനംവകുപ്പിന്റെ തന്നെ രണ്ട് വക്കീലന്മാരായിരുന്നു. ഇത്തരത്തില്‍ എല്ലാത്തരത്തിലും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ജെയിംസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+