വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം ആയിരം ദിവസവും പിന്നിട്ടിട്ടും നീതി അകലെ: മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് വിശദീകരണം തേടി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ആയിരം ദിവസത്തിലധികമായി നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. വനം വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് വിശദീകരണം തേടി.

42 വര്‍ഷമായി സ്വന്തം ഭൂമിക്ക് വേണ്ടി പോരാടുന്ന ജോര്‍ജ്ജിന്റെ കുടുംബത്തിന് മനുഷ്യാവകാശകമ്മീഷന്റെ ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കിക്കൊണ്ട് 2007ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഭൂമി തിരികെ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കുകയുമായിരുന്നു.

Kanjirathinal strike

2009-ല്‍ വിജിലന്‍സും 2016-ല്‍ മാനന്തവാടി സബ് - കലക്റ്ററായിരുന്ന സാംബശിവറാവുവും ജോര്‍ജ്ജിന്റെ ഭൂമി വനഭൂമിയല്ലായെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുത്തതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം മൗനം പാലിച്ച് സര്‍ക്കാറിനെതിരെ തന്നെ വിധി വാങ്ങിക്കുകയായിരുന്നു.

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയും നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും റവന്യൂ വകുപ്പും പൂര്‍ണ്ണമായും ജോര്‍ജ്ജിന് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും സര്‍ക്കാര്‍ വനംവകുപ്പ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് ഭൂമി തിരികെ നല്‍കി കൊണ്ട് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കാനുണ്ടായ സാഹചര്യം.

ജോര്‍ജ്ജിന് അര്‍ഹതപ്പെട്ട നീതി അട്ടിമറിക്കപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനുട്‌സും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും നിയമ സെക്രട്ടറിയും സര്‍ക്കാറിന് നല്‍കിയ നിയമോപദേശങ്ങളുടെ പകര്‍പ്പുകളും വിവരാവകാശ നിയമപ്രകാരം വാങ്ങിച്ച രേഖകള്‍ സഹിതം കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ടി.പ്രദീപ് കുമാറാണ് കമ്മീഷന് മുന്നില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇതാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവില്ലെത്തി നില്‍ക്കുന്നത്. ഇല്ലാത്ത കേസിന്റെയും നോട്ടിഫിക്കേഷന്റെയും പേര് പറഞ്ഞാണ് സര്‍ക്കാര്‍ വിഷയം പരിഹരിക്കാതെ നീട്ടികൊണ്ടു പോവുന്നതെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് മനുഷ്യാവകാശകമ്മീഷന്റെ ഇടപെടലെന്നതാണ് ഏറെ ശ്രദ്ധേയം. ഭൂമി തിരിച്ച് കിട്ടണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ജോര്‍ജ്ജിന്റെ കുടുംബം കലക്റ്ററേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം 1065 ദിവസം പിന്നിടുമ്പോഴും നീതിയുടെ വെട്ടം അകലെയല്ലെന്ന പ്രതീക്ഷയാണ് ബാക്കിയാവുന്നത്.

Wayanad
English summary
Wayanad Local News about Kanjirathinal strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X