Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം; നിയമസഭാ സമിതി സിറ്റിംഗ് നടത്തി, ആഗസ്റ്റ് രണ്ടിന് സര്‍വെ നടത്താന്‍ ഉത്തരവിട്ടു, സര്‍വെ എം എല്‍ എമാരുടെ നേതൃത്വത്തില്‍!!

കല്‍പ്പറ്റ: വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ കാഞ്ഞിരത്തിനാല്‍ ജെയിംസ് 1300-ലധികം ദിവസമായി തുടരുന്ന സമരത്തിന് പരിഹാരം കാണുന്നതിനുള്ള ആദ്യപടിയായി നിയമസഭാസമിതിയുടെ തീരുമാനം. വരുന്ന ആഗസ്റ്റ് രണ്ടിന് പ്രസ്തുത ഭൂമിയില്‍ സര്‍വ്വെ നടത്താനാണ് നിയമസഭാസമിതി ഉത്തരവിട്ടിരിക്കുന്നത്. പെറ്റീഷന്‍ കമ്മിറ്റിയിലെ എം എല്‍ എമാരുടെ സാന്നിധ്യത്തിലായിരിക്കും സര്‍വെ നടക്കുന്നത്.

തിരുവനന്തപുരത്ത് സമിതി ചെയര്‍മാന്‍ കെ ബി ഗണേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ കര്‍ഷക സംഘം, ഹരിതസേന ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു.

James

എന്നാല്‍ ഇതിനെതിരെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന കോടതിയെ സമീപിച്ച് അവര്‍ക്കനുകൂലമായ വിധി നേടുകയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2013 ഒക്ടോബര്‍ 13ന് പ്രസ്തുത ഭൂമിയില്‍ വനംവകുപ്പ് വീണ്ടും നോട്ടിഫിക്കേഷന്‍ നടത്തി. ഈ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എല്ലാം ഭൂമി കാഞ്ഞി രത്തിനാല്‍ കുടുംബത്തിന് അവകാശ നടത്തിയ നോട്ടിഫിക്കേഷന്‍ നിയമപരമായി നിലനില്‍ക്കുന്നതാണോ എന്ന് നിയമ വകുപ്പിനോട് പരിശോധിക്കാനും നിയമസഭാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തില്‍ എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, രാജു അബ്രഹാം, ആര്‍ രാമചന്ദ്രന്‍, ഒ രാജഗോപാല്‍ എന്നിവരാണ് പങ്കെടുത്തത്. കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ടായിരുന്നു കാഞ്ഞിരത്തിനാല്‍ ജോസും സഹോദരന്‍ ജോര്‍ജ്ജും കോറോം നീലോം പ്രദേശത്ത് 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. ജോര്‍ജ്ജിന്റെ സഹോദരന്‍ ജോസ് 1967-ല്‍ കുട്ടനാടന്‍ ഗാര്‍ഡന്‍ എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്നാണ് മാനന്തവാടി കോറോം നീലോം പ്രദേശത്ത് ഭൂമി വാങ്ങിയത്.

സഹോദരന്‍ ജോസ് വനംവകുപ്പിന്റെ പീഡനം സഹിക്കാനാവാതെ ആറേക്കര്‍ ഭൂമി സര്‍വ്വാധികാര മുക്ത്യാറായി ജോര്‍ജ്ജിന് നല്‍കി. അങ്ങനെ ജോര്‍ജ്ജ് 12 ഏക്കറിനും ഉടമയായി. എന്നാല്‍ ആ ഭൂമിയില്‍ എന്തെങ്കിലുമൊന്ന് നട്ടുണ്ടാക്കാന്‍ ജോര്‍ജിനെയും കുടുംബത്തെയും വനംവകുപ്പ് അനുവദിച്ചില്ല. സ്വന്തം ഭൂമിക്കായുള്ള നിയമപോരാട്ടത്തില്‍ കടം കയറി ജോര്‍ജ്ജിന്റെ ജീവിതം പൊറുതിമുട്ടി.

ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിട്ടും വൃദ്ധസദനമായ മാനന്തവാടിയിലെ സമരിടണ്‍ ഭവനില്‍ വെച്ച് 2012 ഡിസംബര്‍ 13ന് ജോര്‍ജ്ജ് മരണത്തിന് കീഴടങ്ങി. ഭൂമിക്കായി ജോര്‍ജ്ജിന്റെ മരുമകന്‍ ജെയിംസും കുടുംബവും കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തുന്ന സമരം 1500 ദിവസത്തിലേക്ക് അടുക്കുകയാണ്. നിരന്തരമായ പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കത്തിലേക്ക് നിയമസഭാസമിതി പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+