വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ സ്‌കൂളുകളില്‍ കരാത്തെ പരിശീലനം സജീവമാകുന്നു; പരിശീലനത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ക്വാഷി പിവി സുരേഷ്

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതോടെ ജില്ലയിലെ വിദ്യാലയങ്ങളില്‍ കരാത്തെ പരിശീലനം കൂടുതല്‍ ഊര്‍ജിതമാകുന്നു. സി ബി എസ് ഇ, എയ്ഡഡ് സ്‌കൂളിലാണ് ജില്ലയില്‍ കരാത്തെ പരിശീലനം നടന്നുവരുന്നത്. ഇത് സര്‍ക്കാര്‍ സ്‌കൂളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

<strong>ഇടുക്കിയിൽ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ ജന്‍ശക്തി അഭിയാന്‍, പ്രത്യേക ക്യാമ്പയിൻ...</strong>ഇടുക്കിയിൽ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ ജന്‍ശക്തി അഭിയാന്‍, പ്രത്യേക ക്യാമ്പയിൻ...

വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും, മാനസീകമായ ഉണര്‍വിനും ഏകാഗ്രതക്കും ഒപ്പം സ്വയംരക്ഷക്കും കരാത്തെപഠനം ഉപകാരപ്പെടുമെന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കരാത്തെ പരിശീലനരംഗത്ത് പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി കല്ലുവയല്‍ പള്ളത്തുകുഴിയില്‍ സുരേഷ് പി വി പറയുന്നു.

Karate training

പുല്‍പ്പള്ളി സെന്റ്‌മേരീസ് സ്‌കൂള്‍, ആനപ്പാറ സെന്റ് ജോര്‍ജ് സ്‌കൂള്‍, കല്‍പ്പറ്റ ഡീപോള്‍ സ്‌കൂള്‍, അമൃതവിദ്യാലയം തുടങ്ങിയ സ്‌കൂളുകളില്‍ ഇപ്പോള്‍ സുരേഷ് പരിശീലനം നടത്തിവരുന്നുണ്ട്. കരാത്തെ പരിശീലനത്തിലൂടെ ഗ്രേസ്മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ സ്‌കൂളുകളില്‍ പരിശീലനത്തിനെത്തുന്നുണ്ടെന്ന് സുരേഷ് പറയുന്നു. പെണ്‍കുട്ടികളാണ് പരിശീലനത്തിനായി കൂടുതല്‍ എത്തുന്നത്.

ഈ വര്‍ഷം ജൂണ്‍ രണ്ടാംപകുതിയോടെയാണ് സ്‌കൂളുകളില്‍ കരാത്തെ പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ സ്‌കൂള്‍ ഗെയിംസില്‍ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ സംസ്ഥാനമെഡല്‍ നേടിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി കരാത്തെ പരിശീലനം വ്യാപിപ്പിക്കണമെന്നതാണ് സുരേഷിനെ പോലുള്ള പരിശീലകരുടെ ആവശ്യം. പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷക്കുള്ള പ്രത്യേക അഭ്യാസമുറകള്‍ പഠിപ്പിച്ച് നേരത്തെ തന്നെ ശ്രദ്ധേയനായിരുന്നു സുരേഷ്.

പുല്‍പ്പള്ളിയിലെ അലന്‍തിലക് ഷിറ്റോര്‍യു കരാത്തെ സ്‌കൂള്‍ നടത്തിവരുന്ന സുരേഷ് നിലവില്‍ കല്‍പ്പറ്റ, പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, മേപ്പാടി എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളില്‍ നിലവില്‍ പരിശീലനം നടത്തിവരുന്നുണ്ട്. സ്‌കൂളുകളില്‍ പരിശീലനം നടത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി അലന്‍തിലകിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കിയും ഫിസില്ലാതെയുമാണ് സുരേഷ് പഠിപ്പിക്കുന്നത്.

കരാത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചതിന് ശേഷം അയ്യായിരത്തോളം കുട്ടികള്‍ അലന്‍തിലകില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ജില്ലാ കരാത്തെ അസോസിയേഷന്‍ ചാംപ്യന്‍ഷിപ്പ് പട്ടം നിലനിര്‍ത്തുന്നതും സുരേഷിന്റെ അലന്‍തിലക് സ്‌കൂളാണ്. 2024-ലെ ഒളിമ്പിക്‌സ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പരിശീലനം ഇപ്പോഴെ അലന്‍തിലകില്‍ ആരംഭിച്ചുകഴിഞ്ഞു.

സുരേഷ് ശ്രമഫലമായി ഡബ്ല്യു കെ എഫ് ജഡ്ജ് ഹാന്‍ഷി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ റഫറി സെമിനാറുകളും ഇവിടെ നടന്നുവരുന്നുണ്ട്. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക കരാത്തെ അഭ്യസനവും ഇവിടുത്തെ പ്രത്യേകതയാണ്. അഞ്ച് വയസ്സുമുതലുള്ള കുട്ടികളാണ് സുരേഷിന്റെ ശിക്ഷണത്തില്‍ ഇപ്പോള്‍ പുല്‍പ്പള്ളിയിലെ ക്ലാസിലുള്ളത്.

കരാത്തെ പരിശീലിക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടൈ സൗകര്യം പരിഗണിച്ച് പ്രത്യേക ക്ലാസ്സുകള്‍ നടത്താനും സുരേഷ് സന്നദ്ധനാണ്. കരാത്തെ അഭ്യാസനം ഒരു ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സേവനം കൂടിയാണെന്നതാണ് സുരേഷിന്റെ കരാത്തെ സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭാര്യ സജിനിയും മകന്‍ അനന്തുവും സുരേഷിന്റെ ഉദ്യമങ്ങള്‍ക്കൊപ്പമുണ്ട്.

Wayanad
English summary
Karate training in schools at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X