കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ജില്ലാ കാര്‍ഷികമേള 'സുഗന്ധി 2019' ബുധനാഴ്ച മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും; കാര്‍ഷികപ്രദര്‍ശനവും സെമിനാറുകളും നടക്കും

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലാ കാര്‍ഷികമേള സുഗന്ധി 2019ന് ബുധനാഴ്ച മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ആത്മ വയനാട്, അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദം, ആര്‍ എ ആര്‍ എസ്, മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവ സംയുക്തമായാണ് ഇത്തവണ കാര്‍ഷിക മേള 'സുഗന്ധി-2019' സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് പരിപാടി. കാര്‍ഷികമേളയോട് അനുബന്ധിച്ച് വിവിധ കാര്‍ഷികവിളകളുടെ പ്രദര്‍ശനവും വിപണനവും, വിവിധ വിഷയത്തെ അധികരിച്ച് സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. കാര്‍ഷികപ്രദര്‍ശനമായിരിക്കും മേളയുടെ ഏറ്റവും ശ്രദ്ധേയമായ ഇനം.

 പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം

സാധാരണ പൂപ്പൊലി എന്ന പേരില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണത്തില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവം നടക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഇതുവരെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ജില്ലക്ക് പുറത്ത് നിന്നും വിദേശത്ത് നിന്നും വരെ പൂപ്പൊലിക്കായി സന്ദര്‍ശകരെത്തിയിരുന്നു. പൂപ്പൊലിയുടെ ഭാഗമായി തന്നെ സാധാരണ നടന്നുവരാറുള്ളതാണ് കാര്‍ഷികപ്രദര്‍ശനം. ഇത്തവണ ജില്ലാകാര്‍ഷികമേളയെന്ന പേരില്‍ നടത്തുന്ന പരിപാടിയും കര്‍ഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികമേളക്കുള്ള ഒരുക്കങ്ങള്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Suganthi 2019

ജില്ലാ കാര്‍ഷികമേള നടക്കുന്ന അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം

കാര്‍ഷിക മേളയും സെമിനാറും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും കാര്‍ഷിക പ്രദര്‍ശനം സി കെ ശശീന്ദ്രന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ഷ കര്‍ക്കുള്ള ഉല്‍പാദനോപാധി കിറ്റ് വിതരണോദ്ഘാടനം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്സാണ്ടര്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ തമ്പി, ഗീതാ ബാബു, ടി എസ് ദിലീപ്കുമാര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിക്കും.

English summary
Wayanad District Agricultural Festival 'Suganthi 2019' will be held from Wednesday at Ambalavayal Agricultural Research Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X