Get Updates
Get notified of breaking news, exclusive insights, and must-see stories!

കെബി നസീമക്ക് ജില്ലയിലെങ്ങും സ്വീകരണങ്ങള്‍; വയനാടിന്റെ സമഗ്രവികസനം ലക്ഷ്യമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ ബി നസീമക്ക് ജില്ലയിലെങ്ങും സ്വീകരണങ്ങള്‍. യു ഡി എഫ് ജില്ലാകമ്മിറ്റി, ജില്ലാ വനിതാലീഗ് കമ്മിറ്റി, ഡബ്ല്യു.എം.ഒ പടിഞ്ഞാറത്തറ കമ്മിറ്റി, കല്‍പ്പറ്റ മണ്ഡലം വനിത ലീഗ് കമ്മിറ്റി തുടങ്ങിയവരാണ് നസീമക്ക് സ്വീകരണമൊരുക്കിയത്. യുഡിഎഫ് ധാരണപ്രകാരം അധികാരമേറ്റ നസീമ ജില്ലയുടെ സമഗ്രമായ വികസനവും, പുരോഗതിയും ഉറപ്പ് വരുത്താന് ആവശ്യമായ തീരുമാനങ്ങളും, പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിവിധ യോഗങ്ങളിലെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

ജില്ലാ വനിതാ ലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ വനീതാലീഗ് സംസ്ഥാന വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുള്‍ ഖാദറിനും സ്വീകരണം നല്‍കി. സ്വീകരണ യോഗം ജില്ലാമുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കര് അധ്യക്ഷത വഹിച്ചു. ജില്ലാലീഗ് ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ്പ്രസിഡന്റ് പി.കെ അബൂബക്കര്, സെക്രട്ടറി യഹ്യാഖാന് തലക്കല്, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡബ്ല്യു.എം.ഒ പടിഞ്ഞാറത്തറ കമ്മിറ്റി പന്തിപ്പൊയില്‍ ടി.കെ.എം.ഓര്‍ഫനേജില്‍ നടത്തിയ സ്വീകരണ പരിപാടി ഡബ്ല്യു.എം.ഒ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു.

news

സി.കെ.ഇബ്രായി ഹാജി അധ്യക്ഷത വഹിച്ചു. മായന്‍ മണിമ, അഹമ്മദ് മാസ്റ്റര്‍, പി.എ.ആലിഹാജി, ജി.ആലി, സി.ഇ.ഹാരിസ്, കെ.ഹാരിസ്, എം.മുഹമ്മദ് ബഷീര്‍, പി.സി.മമ്മുട്ടി, പി.കെ. അബദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പ്പറ്റ മണ്ഡലം വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ബി.നസീമയ്ക്ക് നല്‍കിയ സ്വീകരണം നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റംല മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.യോഗത്തില്‍ പഞ്ചാര ഉസ്മാന്‍,നജീമ മുസ്തഫ, ഉമൈബ മൊയ്തീന്‍ കുട്ടി,റഷീന സുബൈര്‍,സി.ആസ്യ,കെ.പി.റസീന,തസ്‌നി അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+