വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിനായി രാഹുല്‍: വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ മാതൃക; അഭിനന്ദനങ്ങളുമായി കെസി വേണുഗോപാല്‍

Google Oneindia Malayalam News

വയനാട്: ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 350 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്ത രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങളുമായി കെസി വേണുഗോപാല്‍. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംവിധാനം തുടങ്ങാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടപ്പോൾ തന്നെ ഓൺലൈൻ പഠനത്തിനുള്ള ഭൗതീക സാഹചര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി അതിനുള്ള സൗകര്യങ്ങളൊരുക്കാൻ നടപടി ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങളുയർത്തി അതു വഴി അവരുടെ ജീവിതം തന്നെ മികവുറ്റതാക്കാൻ സുരക്ഷിതമാക്കാൻ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ഉദ്ഘാടന സന്ദേശത്തിൽ രാഹുൽ ഗാന്ധി കുട്ടികൾക്ക് നൽകിയതെന്നും കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വയനാട്ടിലെ കുരുന്നുകൾക്ക്

വയനാട്ടിലെ കുരുന്നുകൾക്ക്

വയനാട്ടിലെ കുരുന്നുകൾക്ക് എംപി യുടെ സ്നേഹ സമ്മാനം. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംവിധാനം തുടങ്ങാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടപ്പോൾ തന്നെ ഓൺലൈൻ പഠനത്തിനുള്ള ഭൗതീക സാഹചര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി അതിനുള്ള സൗകര്യങ്ങളൊരുക്കാൻ നടപടി ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിന്

ഓണ്‍ലൈന്‍ പഠനത്തിന്

ഇതിനൊപ്പം വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാൻ തയ്യാറാണെന്നും അദ്ദേഹം മുഖ്യമന്ത്രിയേയും കളക്ടറേയും അറിയിച്ചിരുന്നു. ഓൺലൈൻ പഠന സംവിധാനം ലഭ്യമല്ലാത്തതിനെ തുടർന്ന് വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം ഈ ആശങ്ക അസ്ഥാനത്തല്ലെന്നും തെളിയിച്ചു.

വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ

വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ

പഠന സൗകര്യങ്ങളില്ലാത്ത പട്ടികവർഗ്ഗ കോളനികളിലടക്കം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ടെലിവിഷനുകൾ എത്തിച്ചു നൽകി രാഹുൽ ഗാന്ധി വാഗ്‌ദാനം പാലിച്ചിരിക്കുകയാണ്. പഠിച്ചുയരാൻ കരുത്തായ് എന്നും കൂടെയുണ്ടാകുമെന്ന് വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ മാതൃക സൃഷ്ടിക്കുകയാണ് വയനാട്ടിൽ ശ്രീ രാഹുൽ ഗാന്ധി.

പദ്ധതിയുടെ ഉദ്ഘാടനം

പദ്ധതിയുടെ ഉദ്ഘാടനം

പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓൺലൈൻ വഴി എംപി നിർവ്വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് വയനാട്ടിൽ. പാർലമെന്റ് മണ്ഡലത്തിൽ 350 ടിവികൾ നൽകുന്നതിൽ 225 എണ്ണവും വയനാട് ജില്ലയിലാണ്. പ്രാദേശിക പ്രത്യേകതകൾ കൂടി പരിഗണിച്ചാണ് ഈ മുൻഗണന.

പുതിയ ചുവടുവയപ്പ്

പുതിയ ചുവടുവയപ്പ്

വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങളുയർത്തി അതു വഴി അവരുടെ ജീവിതം തന്നെ മികവുറ്റതാക്കാൻ സുരക്ഷിതമാക്കാൻ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ഉദ്ഘാടന സന്ദേശത്തിൽ രാഹുൽ ഗാന്ധി കുട്ടികൾക്ക് നൽകിയത്. ഇതൊരു പുതിയ ചുവടുവയ്പാകട്ടെ.

Wayanad
English summary
KC Venugopal praises congress leader rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X