വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൽപ്പറ്റ മണ്ഡലം ആവശ്യപ്പെട്ടതിൽ ഖേദം: സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് യുഡിഎഫെന്ന് മുസ്ലിം ലീഗ്

Google Oneindia Malayalam News

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കിടെ കൽപ്പറ്റ മണ്ഡലം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി മുസ്ലിം ലീഗ്. വയനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാനാണ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

മമ്മൂട്ടിയേയും കമല്‍ഹാസനേയും കുറിച്ച് വാതോരാതെ പറഞ്ഞ ദിനം;ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച രാജേഷ്മമ്മൂട്ടിയേയും കമല്‍ഹാസനേയും കുറിച്ച് വാതോരാതെ പറഞ്ഞ ദിനം;ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച രാജേഷ്

ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു


മുസ്ലിംലീഗ് സീറ്റ് ആവശ്യപ്പെട്ടതിൽ യുഡിഎഫ് പ്രവർത്തകർക്ക് ബുദ്ധിമുട്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വയനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിം ലീഗ് സീറ്റ് ചോദിച്ച വിഷയം ചർച്ചയായതിൽ സന്തോഷമുണ്ടെന്നും ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഉടക്കി

ലീഗ് ഉടക്കി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിനുള്ളിൽ കൂടിയാലോചനകൾ നടന്നത് മുസ്ലിം ലീഗിനുള്ളിൽ തർക്കങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിൽ നിന്നുള്ള ക്ഷമാപണം പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോടോ വയനാടോ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുമെന്നാണ് കരുതുന്നത്. കോഴിക്കോടാണ് മത്സരിപ്പിക്കുന്നതെങ്കിൽ കൊയിലാണ്ടിയിലും വയനാട്ടിലാണെങ്കിലും കൽപ്പറ്റ മണ്ഡലത്തിലുമായിരിക്കും മത്സരിപ്പിക്കുക.

 കൽപ്പറ്റയിൽ താൽപ്പര്യം

കൽപ്പറ്റയിൽ താൽപ്പര്യം

കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കൽപ്പറ്റ മണ്ഡലം പാർട്ടിയെ സംബന്ധിച്ച് സുരക്ഷിതമാണെന്ന് മുല്ലപ്പള്ളിയും കരുതുന്നുണ്ട്. എന്നാൽ കൽപ്പറ്റയിൽ മുല്ലപ്പള്ളിയെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്ത ലീഗ് തങ്ങൾക്ക് അവിടെ മത്സരിപ്പിക്കാൻ സ്ഥാനാർത്ഥികളുണ്ടെന്നും യഹിയാ ഖാൻ തന്നെ നേരത്തെ അറിയിച്ചിരുന്നു.

 സാധ്യതയില്ലെന്ന്

സാധ്യതയില്ലെന്ന്


കൽപ്പറ്റ യുഡിഎഫിലെ സഖ്യകക്ഷിയായിരുന്ന എൽജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് അധികമായി ആവശ്യപ്പെട്ട മണ്ഡലങ്ങളിൽ കൽപ്പറ്റ നിയോജക മണ്ഡലവും ഉൾപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്ത് നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് സാധ്യതയില്ലെന്ന് കരുതുന്നില്ലെന്നാണ് യഹിയാ ഖാൻ കാരണമായി ചൂണ്ടിക്കാണിച്ചത്. സിപിഎമ്മിന്റെ മണ്ഡലമായ കൽപ്പറ്റയിൽ സി കെ ശശീന്ദ്രനാണ് നിലവിലെ എംഎൽഎ.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

Wayanad
English summary
Kerala Assembly election 2021: Muslim league express grief for asking Kalpetta seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X