• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുധാകരന്റെയും മുരളീധരന്റെയും ഇടപെടല്‍ ഫലംകണ്ടു; കെകെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ഒന്നിന് പിറകെ ഒന്നായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രാജി പിടിച്ചുനിര്‍ത്താന്‍ നടത്തിയ നീക്കം വിജയം. കെ സുധാകരനെയും കെ മുരളീധരനെയും വയനാട്ടിലേക്ക് നിയോഗിച്ചതിന് പിന്നാലെ ഫലം കണ്ടുതുടങ്ങി. രാജിവച്ച കോണ്‍ഗ്രസ് നേതാവ് കെകെ വിശ്വനാഥന്‍ മടങ്ങിയെത്തി. തെറ്റിദ്ധാരണ മാറി എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജി പിന്‍വലിക്കുകയാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം സജീവമാകും.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും രോഗത്തിന് ചികില്‍സ നല്‍കിയെന്നുമാണ് എംപിമാര്‍ വ്യാഴാഴ്ച പ്രതികരിച്ചത്. തൊട്ടുപിന്നാലെ സുധാകരന്‍ പാലക്കാടെത്തുമെന്ന് അറിയിക്കുകയും ചെയ്തു. രാജി പ്രഖ്യാപിച്ച മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥുമായി ചര്‍ച്ച നടത്താനാണ് പാലക്കാട്ടെത്തുന്നത്. ഇവിടെ എംപിമാരായ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എന്നിവര്‍ നടത്തിയ ചര്‍ച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് സുധാകരനെ അയക്കാന്‍ തീരുമാനിച്ചത്.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ഉപാധ്യക്ഷനുമാണ് കെകെ വിശ്വനാഥന്‍. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മുന്‍ മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് വിശ്വനാഥന്‍. കഴിഞ്ഞ 5 പതിറ്റാണ്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. രാഹുല്‍ ഗാന്ധിയുടെ തട്ടകത്തിലുണ്ടായ പുതിയ സംഭവങ്ങള്‍ കോണ്‍ഗ്രസിന് അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതായിരുന്നു. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരിക കൂടിയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വേഗത്തില്‍ ഇടപെട്ട് പരിഹാരം കണ്ടത്.

cmsvideo
  E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

  പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാല്‍ കഴിഞ്ഞദിവസമാണ് രാജിവച്ചത്. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമാണിവര്‍. കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. ഇവര്‍ സിപിഎം വേദിയിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നാണ് സുജയയുടെ പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍ കുമാര്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു.

  നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

  Wayanad

  English summary
  Kerala Assembly Election 2021: KK Vishwanathan returned to Congress after talk with leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X