വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയില്‍ കച്ച മുറുക്കി മുസ്ലിം ലീഗ്; വിജയം ഉറപ്പ്, അവസാന ലാപ്പില്‍ വീണ്ടും സമ്മര്‍ദ്ദം...

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കല്‍പ്പറ്റ നിയമസഭാ മണ്ഡലം ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് വീണ്ടും ആലോചിക്കുന്നു. ജില്ലാ കമ്മിറ്റി ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് ഉണര്‍ത്തി. സീറ്റ് ചര്‍ച്ചകള്‍ യുഡിഎഫില്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് വയനാട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കുന്നത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് ശ്രമം തുടങ്ങിയിരിക്കുന്നത്.

m

അധികം സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. 2016ല്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചത്. ഇത്തവണ 30 സീറ്റ് ചോദിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല. എങ്കിലും നാല് സീറ്റ് അധികം ലഭിക്കുമെന്നാണ് വിവരം. വിജയ സാധ്യതയുള്ള കല്‍പ്പറ്റ സീറ്റ് ചോദിച്ചുവാങ്ങണമെന്നാണ് ജില്ലാ നേതാക്കളുടെ ആവശ്യം.

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസമലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ

യുഡിഎഫ് ഘടകകക്ഷികളുമായി രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് അദ്ദേഹം വയനാട്ടിലുള്ള വേളയിലാണ് മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ അദ്ദേഹം ലീഗിന്റെ ആവശ്യം തള്ളില്ലെന്നാണ് നേതൃത്വം കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും.

അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ വേളയില്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം മണ്ഡലം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് സമവായമുണ്ടാക്കുകയായിരുന്നു. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കരുതെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നാല്‍ വിമതര്‍ മല്‍സര രംഗത്തുണ്ടാകുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുസ്ലിം ലീഗ് പുതിയ ശ്രമം നടത്തുന്നത്.

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

Wayanad
English summary
Kerala Assembly Election 2021: Muslim League Pressuring again for Kalpetta Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X