Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ ജയലക്ഷ്മിയോ ബാലകൃഷ്ണനോ; രണ്ടില്‍ ഒരാള്‍ മതി, കോണ്‍ഗ്രസില്‍ തര്‍ക്കം, നേട്ടമാക്കാന്‍ എല്‍ഡിഎഫ്

കല്‍പറ്റ: പൊതുവെ യുഡിഎഫ് അനുകൂല ജില്ലയാണെങ്കിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലിയിലെ മൂന്നില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. കല്‍പറ്റയിലും മാനന്തവാടിയിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മാത്രമായിരുന്നു യുഡിഫിന് വിജയിക്കാന്‍ കഴിഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം എന്ന നിലയില്‍ ഇത്തവണ എന്ത് വില കൊടുത്തും ജില്ലയിലെ മൂന്ന് മണ്ഡലം അടക്കം ലോക്സഭാ മണ്ഡലത്തിന് കീഴിലെ മുഴുവന്‍ മണ്ഡലങ്ങളിലും മികച്ച വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആഭ്യന്തര തര്‍ക്കം രൂക്ഷമായത്.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

വയനാട്ടിലെ സീറ്റുകള്‍

വയനാട്ടിലെ സീറ്റുകള്‍

വയനാട്ടിലെ സീറ്റുകളുടെ എണ്ണത്തില്‍ ആദ്യം തര്‍ക്കം രൂപപ്പെട്ടത് കല്‍പ്പറ്റ മണ്ഡ‍ലത്തിലായിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലായിരുന്നു കല്‍പ്പറ്റ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം. എല്‍ജെഡി മുന്നണി വിട്ടതിലൂടെ ഒഴിവ് വന്ന കല്‍പറ്റ സീറ്റില്‍ ആര് മത്സരിക്കും എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും തങ്ങള്‍ക്ക് വിട്ട് തരണമെന്ന് പറഞ്ഞ് ലീഗും രംഗത്ത് വരികയായിരുന്നു.

 കെപിസിസി അധ്യക്ഷന്‍

കെപിസിസി അധ്യക്ഷന്‍


കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതോടെയാണ് കല്‍പറ്റയില്‍ ലീഗ് മത്സരിക്കുമെന്ന് പരസ്യമായി അവകാശപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി രംഗത്ത് എത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഗിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ അവകാശാവാദം.

അഭിപ്രായം മാറ്റി ലീഗ്

അഭിപ്രായം മാറ്റി ലീഗ്

എന്നാല്‍ പരസ്യമായ അഭിപ്രായ പ്രകടനത്തില്‍ കോണ്‍ഗ്രസ് മുഖം കറുപ്പിച്ചതോടെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി ഭാരവാഹി കയ്യൊഴിഞ്ഞു. കോണ്‍ഗ്രസ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായിട്ടാണ് ഇത്തവണ കല്‍പറ്റയെ കാണുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖ് ഉള്‍പ്പടേയുള്ളവരുടെ പേരിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം.

സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും

സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും

കല്‍പറ്റയിലെ തര്‍ക്കം ഒരുവിധം അടങ്ങിയതിന് പിന്നാലെയാണ് സുല്‍ത്താന്‍ ബത്തേരിയിലേയും മാനന്തവാടിയിലേയും സ്ഥാനാര്‍ത്ഥികളെചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തന്നെ തര്‍ക്കം രൂക്ഷമായത്. സംവരണ സീറ്റുകളായ രണ്ട് മണ്ഡലങ്ങളിലും ഒരേ സമുദായത്തില്‍ പെട്ടവര്‍ തന്നെ മൂന്നാം തവണയും മത്സരത്തിനിറങ്ങാന്‍ നീക്കം നടത്തുന്നതാണ് തര്‍ക്കത്തിന് കാരണം.

മൂന്നാം വട്ടവും ഐസി ബാലകൃഷ്ണന്‍

മൂന്നാം വട്ടവും ഐസി ബാലകൃഷ്ണന്‍

ഇതോടെ ഇതര സമുദായത്തിലെ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തുകയായിരുന്നു. ഡി സി സി പ്രസിഡന്റും സിറ്റിങ് എംഎൽഎയുമായ ഐ.സി.ബാലകൃഷ്‌ണൻ മൂന്നാം വട്ടവും ബത്തേരിയിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. നേരത്തെ ജയലക്ഷ്മിയുമായി മാനന്തവാടി സീറ്റ് വെച്ച് മാറിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മാനന്തവാടി സീറ്റ് കേന്ദ്രകരിച്ചാണ് ബാലകൃഷ്ണന്‍റെ പ്രവര്‍ത്തനം.

കഴിഞ്ഞ തവണത്തെ വിജയം

കഴിഞ്ഞ തവണത്തെ വിജയം

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി യുഡിഎഫ് മണ്ഡലത്തില്‍ മിക്കയിടത്തും ബൂത്ത് കമ്മറ്റികള്‍ രൂപീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണയായി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമുള്ള എംഎല്‍എയാണ് ഐസി ബാലകൃഷ്ണന്‍. 2016 ല്‍ സിപിഎമ്മിലെ രുഗ്മിണി സുബ്രഹ്മണ്യത്തെ 11198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഐസി ബാലകൃഷ്ണന്‍ വിജയിച്ചത്.

പ്രവര്‍ത്തനം സജീവം

പ്രവര്‍ത്തനം സജീവം

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ഉള്ളത്. ഇതോടെയാണ് മറ്റ് പേരുകളൊന്നും പരിഗണിക്കാതെ ഐസി ബാലകൃഷ്ണന്‍റെ പേരിന് തന്നെ മണ്ഡ‍ലത്തില്‍ മുന്‍തൂക്കം ലഭിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണ് ഐസി ബാലകൃഷ്ണനിപ്പോള്‍.

മാനന്തവാടിയില്‍

മാനന്തവാടിയില്‍

മാനന്തവാടിയില്‍ കന്നിയങ്കത്തില്‍ വിജയിച്ച് മന്ത്രിയായ പികെ ജയലക്ഷ്മി കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണയും പാര്‍ട്ടി അവരെ പരിഗണിക്കുകയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ 1307 വോട്ടുകള്‍ക്കായിരുന്നു സിപിഎമ്മിലെ ഒ ആര്‍ കേളുവിനോട് പികെ ജയലക്ഷ്മി മാനന്തവാടിയില്‍ പരാജയപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്.

ഒരേ സമുദായം

ഒരേ സമുദായം


മത്സരിക്കാനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ പികെ ജയലക്ഷമിയും പൂര്‍ത്തിയാക്കി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന തിരക്കിലാണ് പികെ ജയലക്ഷ്മിയിപ്പോള്‍. എന്നാല്‍ സംവരണ സീറ്റില്‍ മത്സരിക്കുന്ന രണ്ട് പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവരായതോടെയാണ് പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയര്‍ന്നത്.

കെപിസിസിക്ക് പരാതി

കെപിസിസിക്ക് പരാതി

രണ്ട് പേരും കുറിച്യ സമുദായത്തില്‍ പെട്ടവരാണ്. രണ്ട് പേര്‍ക്കും ഒന്നിലേരെ തവണ അവസരം നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു സീറ്റ് കുറിച്യ സമുദായത്തിന് പുറത്ത് നല്‍കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് പരാതിയും നൽകികഴിഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ പരാതി പരിഹരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇടത് പ്രതീക്ഷ

ഇടത് പ്രതീക്ഷ

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരിഗണിച്ചത് ചൂണ്ടിക്കാട്ടി ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് സമുദായ അംഗങ്ങൾക്ക് സംവരണ സീറ്റുകൾക്ക് പുറമെ ജനറൽ സീറ്റിലും അവസരം നല്‍കിയെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. അതേസമയം, ബത്തേരി സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം കോണ്‍ഗ്രസിനുള്ളിലെ ഭിന്നത് അനുകൂലമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
    സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+