വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും; 28ന് പ്രമുഖരുമായി ചര്‍ച്ച, കല്‍പ്പറ്റ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഈ മാസം 27ന് അദ്ദേഹം വയനാട്ടിലെത്തും. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഭാഗമാകും. മത നേതാക്കളെയും സാംസ്‌കാരിക നായകന്‍മാരെയും കാണും. 28നായിരിക്കും ചര്‍ച്ചകള്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം 28ന് വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ദില്ലിയിലേക്ക് മടങ്ങും.

r

കല്‍പ്പറ്റ സീറ്റ് വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധി എത്തിയാല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു എന്ന വാര്‍ത്ത വന്നിരുന്നു. അല്ലെങ്കില്‍ അദ്ദേഹം കോഴിക്കോട്ടെ കൊയിലാണ്ടി മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കല്‍പ്പറ്റ മണ്ഡലം യുഡിഎഫിന്റെ ഉറച്ച സീറ്റാണ്. ഈ സാഹചര്യത്തില്‍ കല്‍പ്പറ്റയില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുന്നതാകും മുല്ലപ്പള്ളിക്ക് നേട്ടമാകുക.

എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍

എന്നാല്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മല്‍സരിക്കുമെന്ന് ലീഗ് നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്ന് ആരും മണ്ഡലത്തിലേക്ക് വരേണ്ടതില്ല എന്നും ചില നേതാക്കള്‍ സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്. ഇന്ന് യുഡിഎഫ് യോഗം ചേര്‍ന്നിരുന്നു. കല്‍പ്പറ്റ നിയമസഭാ സീറ്റ് വിഷയം ചര്‍ച്ചയായില്ലെന്ന് യുഡിഎഫ് കണ്‍വീനന്‍ എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. ലീഗ് കല്‍പ്പറ്റ മണ്ഡലത്തില്‍ ആവശ്യം ഉന്നയിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആര് കല്‍പ്പറ്റയില്‍ മല്‍സരിക്കാന്‍ എത്തിയാലും യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും എന്‍ഡി അപ്പച്ചന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലുംകോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

Wayanad
English summary
Kerala Assembly Election 2021: Rahul Gandhi will arrive Wayanad this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X