വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ വിമത നീക്കം; കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയാല്‍ മത്സരിക്കാന്‍ ആലോചന

Google Oneindia Malayalam News

കല്‍പറ്റ: കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെ ശക്തി കേന്ദ്രമാണെങ്കിലും കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ സിപിഎം ആയിരുന്നു വിജയിച്ചത്. സികെ ശശീന്ദ്രനെ രംഗത്തിറക്കി സിപിഎം നടത്തിയ പോരാട്ടത്തില്‍ എസ്‍ ജെ ഡിയിലെ എംവി ശ്രേയാംസ് കുമാര്‍ 13083 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോട്ടയായി യുഡിഎഫ് കരുതുന്ന മണ്ഡലമാണ് കല്‍പറ്റ. അതുകൊണ്ട് തന്നെ സീറ്റ് ആര്‍ക്ക്, സ്ഥാനാര്‍ത്ഥി ആര് എന്നീ കാര്യങ്ങളില്‍ തര്‍ക്കവും ശക്തമാണ്. സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം കല്‍പറ്റയില്‍ പോസ്റ്റര്‍ പോരാട്ടത്തിലേക്കും കടന്നിരിക്കുകയാണ്.

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

വയനാട്ടിലെ മണ്ഡലങ്ങല്‍

വയനാട്ടിലെ മണ്ഡലങ്ങല്‍

ആകെ മുന്ന് നിയമസഭ മണ്ഡലങ്ങലാളാണ് വയനാട് ജില്ലയില്‍ ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ കല്‍പ്പറ്റയും മാനന്തവാടിയും ഉള്‍പ്പടേയുള്ളവ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് വിജയം സുല്‍ത്താന്‍ ബത്തേരിയില്‍ ഒതുങ്ങി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലും വന്‍ മേല്‍കൈ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയ ലോക്സഭാ പോരില്‍ എല്ലാ മണ്ഡലവും റെക്കോര്‍ഡ് ലീഡ് യുഡിഎഫിന് നല്‍കി.

കല്‍പറ്റയില്‍ യുഡിഎഫ്

കല്‍പറ്റയില്‍ യുഡിഎഫ്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കല്‍പറ്റയില്‍ യുഡിഎഫ് മുന്നേറ്റമായിരുന്നു. ഇതോടെയാണ് സീറ്റിനായുള്ള നേതാക്കളുടെ വടംവലി ശക്തമായത്. ജില്ലയിലെ ഏക ജനറല്‍ സീറ്റുമാണ് കല്‍പറ്റ. ഇവിടേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖിന്‍റെ വരെ പേരുണ്ടായിരുന്നു.

എഐസിസി സര്‍വെ

എഐസിസി സര്‍വെ

എഐസിസി നിയോഗിച്ച സര്‍വേ ഏജന്‍സികള‍് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവന്‍ ഏറ്റവും യോഗ്യനായി കണ്ടെത്തിയത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ആയിരുന്നു. നേരത്തെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. എന്നാല്‍ അവസാന നിമിഷം മുല്ലപ്പള്ളി തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷ.

മുന്നറിയിപ്പ് ലീഗിനും

മുന്നറിയിപ്പ് ലീഗിനും

എന്നാല്‍ ഇറക്കുതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പറഞ്ഞ് ശക്തിമായ പ്രതിഷേധമാണ് കല്‍പറ്റയില്‍ ഉയരുന്നത്. ഇത് സംബന്ധിച്ച ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക, അല്ലെങ്കിൽ വയനാട് ഡിസിസി പിരിച്ചുവിടുക എന്നാണ് പോസ്റ്ററില്‍ ഉള്ളത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സീറ്റ് ചോദിക്കുന്ന ലീഗിന് കൂടിയുള്ള മുന്നറിയിപ്പ് കൂടിയാണ് പോസ്റ്ററുകള്‍.

 കെപിസിസിക്ക് മുന്നില്‍

കെപിസിസിക്ക് മുന്നില്‍


മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ മത്സരിക്കാന്‍ വരുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ തന്നെ ഐഎന്‍ടിയുസിയും രംഗത്തുണ്ട്. തോട്ടം തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലം എന്ന നിലയിലാണ് അവരുടെ അവകാശവാദം. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ പുറത്ത് നിന്ന് നോതാക്കളെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത് വയനാട്ടിലെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന പരാതി കെപിസിസിക്ക് മുന്നിലുണ്ട്.

രാഹുല്‍ ഗാന്ധി വരാനിരിക്കെ

രാഹുല്‍ ഗാന്ധി വരാനിരിക്കെ

ജില്ലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് പരിചയമുള്ള നല്ല നേതാക്കളുണ്ട്. പുറമെ നിന്ന് നേതാക്കള്‍ വരുമ്പോള്‍ ഇവര്‍ക്ക് അവസരം ലഭിക്കില്ല. രണ്ട് ദിവസത്തെ പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താനിരിക്കെയാണ് ഡിസിസി ഓഫീസിന് മുന്നിലെ മതിലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും. നേതാക്കളെ കെട്ടി ഇറക്കിയാല്‍ വിമതരായി മത്സരിക്കാനും ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്.

എല്‍ജെഡി പോയതോടെ

എല്‍ജെഡി പോയതോടെ


നേരത്തെ യുഡിഎഫില്‍ ആയിരുന്ന എല്‍ജെഡി മുന്നണി വിട്ട് പോയതോടെയാണ് കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാഹചര്യം കോണ്‍ഗ്രസിനുണ്ടായത്. സീറ്റിനെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ തമ്മിലടി കാരണം ഉറച്ച സീറ്റ് നഷ്ടപ്പെടുത്തരുതെന്ന വികാരമാണ് മണ്ഡലത്തിലെ അണികള്‍ക്ക് ഉള്ളത്. സീറ്റ് ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാക്കള്‍ക്ക് കൊടുക്കാന്‍ കെപിസിസി തയ്യാറാകണമെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

കല്‍പ്പറ്റയിലേ തദ്ദേശം

കല്‍പ്പറ്റയിലേ തദ്ദേശം

അതേസമയം കല്‍പറ്റ് സീറ്റില്‍ തുടക്കത്തില്‍ ഉന്നയിച്ച ആവശ്യം ഒന്നു കൂടി ശക്തമാക്കിയിട്ടുണ്ട് മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിലെ അടക്കം പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് സീറ്റിലെ അവകാശ വാദം അവര്‍ ശക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മാത്രം മുസ്ലിം ലീഗിന് 4 പഞ്ചായത്ത് പ്രസിഡന്‍റുമാരും 2 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും നേടാന്‍ സാധിച്ചിരുന്നു.

മുസ്ലിം ലീഗിന്‍റെ കരുത്തില്‍

മുസ്ലിം ലീഗിന്‍റെ കരുത്തില്‍

കല്‍പറ്റ നഗരസഭ അധ്യക്ഷന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, 3 പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവയും മണ്ഡലത്തില്‍ മുസ്ലിം ലീഗിനുണ്ട്. കൂടുതല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ച് നിന്നത് മുസ്ലിം ലീഗിന്‍റെ കരുത്തിലാണെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് സീറ്റിന് അവകാശം ഉണ്ടെന്നുമാണ് മുസ്ലിം ലീഗിന്‍റെ അവകാശവാദം.

പോസ്റ്റര്‍ ആര്‍ക്കും ഒട്ടിക്കാം

പോസ്റ്റര്‍ ആര്‍ക്കും ഒട്ടിക്കാം


അതേസമയം, പോസ്റ്ററുകള്‍ ആര്‍ക്ക് വേണമെങ്കിലും ഒട്ടിക്കാമെന്നും കല്‍പ്പറ്റ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ തര്‍ക്കം ഇല്ലെന്നുമാണ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ പിപിഎ കരീം, കണ്‍വീനര്‍ എന്‍ഡിഎ അപ്പച്ചന്‍ എന്നിവര്‍ വ്യക്തമാക്കുന്നത്. യുഡിഎഫ് സംസ്ഥാന സമിതി എന്ത് തീരുമാനം എടുക്കുന്നുവോ അത് ഒറ്റക്കെട്ടായി നടപ്പിലാക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
Pre pole survey of asianet and 24 news

Wayanad
English summary
kerala assembly election 2021; Rebels to contest in Kalpetta constituency if candidate is imported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X