വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റ സീറ്റ് ഞങ്ങള്‍ക്കുള്ളതാണ്, മുല്ലപ്പള്ളിയെ അംഗീകരിക്കില്ല, അവകാശവാദവുമായി മുസ്ലീം ലീഗ്!!

Google Oneindia Malayalam News

വയനാട്: കല്‍പ്പറ്റ സീറ്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുകൊടുക്കില്ലെന്ന് മുസ്ലീം ലീഗ്. മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ലീഗ് രംഗത്തെത്തിയത്. കല്‍പ്പറ്റ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയെഒ ഒരിക്കലും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാന്‍ പറഞ്ഞു. ഇതോടെ യുഡിഎഫില്‍ കല്‍പ്പറ്റ സീറ്റിനെ ചൊല്ലി വലിയ തര്‍ക്കം ഉടലെടുക്കും. നേരത്തെ മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്കും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളിക്ക് വ്യക്തിപരമായി കല്‍പ്പറ്റയില്‍ മത്സരിക്കാനാണ് താല്‍പര്യം.

1

കല്‍പ്പറ്റ സീറ്റ് കോണ്‍ഗ്രസിന്റേത് ആണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് യഹിയാ ഖാന്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസ്സാണ് ഇവിടെ മത്സരിച്ചത്. ലീഗ് ജില്ലയ്ക്കുള്ളില്‍ തന്നെ ശക്തരായ നേതാക്കള്‍ ഉണ്ട്. അതൊന്നും കോണ്‍ഗ്രസ് മറക്കരുതെന്നും ഖാന്‍ വ്യക്തമാക്കി. കല്‍പ്പറ്റ സീറ്റ് ഇത്തവണ മത്സരിക്കാനായി ആവശ്യപ്പെടണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നാളെ കല്‍പ്പറ്റയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസ് ഈ സീറ്റിനായി കടുംപിടുത്തം തുടരുമോയെന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം മുല്ലപ്പള്ളി മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹം തമത്സരിക്കട്ടെ എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ഉള്ളത്. മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിച്ചാല്‍ ആ മേഖലയില്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് രാഹുല്‍ അടക്കമുള്ളവര്‍ കരുതുന്നു. സിപിഎമ്മിന് വേരോട്ടമുള്ള വടക്കന്‍ കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങുന്നത് തരംഗമുണ്ടാക്കുമെന്ന് നേതൃത്വം കരുതുന്നു. കോഴിക്കോടും വയനാടുമാണ് കോണ്‍ഗ്രസ് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങള്‍. കല്‍പ്പറ്റ സുരക്ഷിത മണ്ഡലമാണെന്ന് മുല്ലപ്പള്ളി കരുതുന്നുണ്ട്. അതുകൊണ്ട് മണ്ഡലം എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ മുല്ലപ്പള്ളി തയ്യാറാവില്ല.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടില്‍ വരെ എത്തിക്കാന്‍ മുല്ലപ്പള്ളി മത്സരിക്കുന്നതാണ് നല്ലതെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കൂടിയാണ് ഈ നീക്കം. രാഹുല്‍ ഗാന്ധി എംപിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ് കല്‍പ്പറ്റ. കാലങ്ങളായി മത്സരിക്കുന്ന വടകരയില്‍ ഇനി മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ല. വടകരുടെയ ചുമതല അവിടത്തെ എംപിയായ കെ മുരളീധരനാണ്. മുരളിയുമായി അത്ര നല്ല ബന്ധം മുല്ലപ്പള്ളിക്കില്ല. വടകരയില്‍ കടുത്ത മത്സരവും മുല്ലപ്പള്ളി നേരിടുന്നുണ്ട്. കൊയിലാണ്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷവുമാണ്. മുന്നില്‍ കല്‍പ്പറ്റ മാത്രമാണ് മുല്ലപ്പള്ളിക്കുള്ള ഓപ്ഷന്‍.

Wayanad
English summary
kerala assembly election 2021: we dont gave kalpatta seat to mullapally says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X