സംസ്ഥാന ബജറ്റ് 2021; വയനാട് മെഡിക്കല്‍ കോളേജ് 2022ല്‍ പൂര്‍ത്തിയാകും; 300 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം; വയനാട്ടുകാരുടെ ദീര്‍ഘകാല സ്വപനായിരുന്ന മെഡിക്കല്‍ കോളേജ് 2021-2022ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയില്‍ നിന്നും 300 കോടി രൂപ നീക്കി വെക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹീമോഗ്ലോമിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും, നിലവിലെ സക്കാരിന്റെ കാലത്തും രണ്ട് തവണ വയനാട് മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ ഇതുവരെയും ആരംഭിച്ചിരുന്നില്ല. ഇതിനിടെ ഡോ ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന് വിട്ട് നല്കാന് തയാറാണെന്ന് സന്നധത അറിയിച്ചിരുന്നെങ്കിലും വിശദമായ പഠനത്തിന് ശേഷം വിംസ് ആശുപത്രി മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
മറ്റ് ജില്ലകളിലേക്ക് ചുരം ഇറങ്ങി ചികിത്സ തേടി പോകേണ്ടി വരിന്നതില് വലിയ പ്രയാസമാണ് വയനാടന്‍ ജനത അനുഭവിക്കുന്നത്.വാഹനാപകടങ്ങളടക്കമുള്ള വലിയ ദുരന്തങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ലഭ്യതയില്ലാത്തതു മൂലം വേഗത്തില്‍ ചികിത്സ ലഭിക്കാത്തും നിരവധി ആളുകളാണ് വയനാട്ടില്‍ മരണമടഞ്ഞിട്ടുള്ളത്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് ഇന്ന് ധനമന്ത്രി തോമസ്് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാടിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബഡജറ്റില്‍ ഉള്ളത്. ബ്രാന്‍ഡ് കാപ്പിപ്പൊടി പത്ത് ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടിപ്പൊടി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വര്‍ഷം കൊണ്ട് അനുപാതം പരിഹരിക്കാനാകും. കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാടിനെ സഹായിക്കും.
ഇപ്പോള്‍ ജില്ലയില്‍ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണ്. ഇതില്‍ 13 ലക്ഷം ടണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുള്ള മരങ്ങള്‍ക്ക് കഴിയും. കാര്‍ബണ്‍ കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്ടര്‍ ഭൂമിയില്‍ മുള.ും 70 സക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യം വര്‍ധിക്കും എക്കോ ടൂറിസത്തിന് ഇത് സഹയാകമാകും.
വാര്‍ഷിക പദ്ധതിയില്‍ നുറു കോടിയില്‍പ്പരം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ സ്തരീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 25 കോടി ചിലവഴിക്കും. കിഫ്ബിയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി 941 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തുരങ്കപാതയുടെ പാരിസ്ഥിതിക വിലയിരുത്തല്‍ കഴിഞ്ഞാല്‍ നിര്‍മ്മാണം ആരംഭിക്കും. വയനാട് ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചിലവിന്റെ ഒരു ഭാഗം കേരളം വഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്കായി പഴശ്ശി ട്രൈബല്‍ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.