വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്; 77 പേര്‍ക്ക് രോഗമുക്തി
നിലവില്‍ വയനാട് ജില്ലയിൽ 867 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്കാണ് കോവിഡ് അറിയിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 77 പേര്‍ രോഗമുക്തി നേടി. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 813 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കോട്ടത്തറ സ്വദേശികളായ 9 പേർ, തൊണ്ടർനാട് 6 പേർ, ബത്തേരി, മുട്ടിൽ 4 പേർ വീതം, നെന്മേനി, പനമരം, 2 പേർ വീതം, എടവക, മാനന്തവാടി, മീനങ്ങാടി, പുൽപ്പള്ളി, വെങ്ങപ്പള്ളി, മൂപ്പൈനാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗ ബാധിതനായത്.
പടിഞ്ഞാറത്തറ സ്വദേശികളായ 3 പേർ, ബത്തേരി, മാനന്തവാടി 2 പേർ വീതം, മീനങ്ങാടി, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 68 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 325 പേരാണ്. 329 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4258 പേര്‍. ഇന്ന് പുതുതായി 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 869 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 297250 സാമ്പിളുകളില്‍ 293320 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 265768 നെഗറ്റീവും 27552 പോസിറ്റീവുമാണ്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്ത് ഇന്ന് 2133 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 3753 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,401 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications