Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് ഏഴ് കോടി രൂപ; ഭൂവിനിയോഗ മാസ്റ്റര്‍പ്ലാന്‍ ഉടന്‍

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഇതുവരെ വിതരണം ചെയ്തത് ഏഴ് കോടി രൂപ. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ മരണങ്ങളില്‍ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ച അപേക്ഷകളില്‍ ധനസഹായം നല്‍കിയെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. അതേസമയം, ജില്ലയുടെ പ്രത്യേക പരിസ്ഥിതി ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഭൂവിനിയോഗ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

ജില്ലയിലെ ഏതൊക്കെ മേഖലകളില്‍ എത്ര ഉയരത്തിലും വിസ്തൃതിയിലും പരിസ്ഥിതി സൗഹൃദമായി നിര്‍മ്മാണം നടത്താമെന്നത് ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാവും ഇനി അനുമതി നല്‍കുകയെന്നും ജില്ലാവികസനസമിതിയോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെസെക്രട്ടറിമാര്‍ക്ക് ഇനി മുതല്‍ ഏകപക്ഷീയ പുറമ്പോക്കിലുള്ള മരങ്ങള്‍ വെട്ടാന്‍ അനുമതി നല്‍കാനാവില്ല.

Wayanad development meeting

ഇത് നിയമവിരുദ്ധമാണ്. ആരെങ്കിലും ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് ഇടിഞ്ഞുതകര്‍ന്ന ഭാഗങ്ങളിലുള്ള റോഡ്, ദേശീയപാത വിഭാഗങ്ങള്‍ സ്ഥാപിച്ച മുന്നറിയിപ്പ്‌ബോര്‍ഡുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എയോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ മഴക്കെടുതിയില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ള മുഴുവന്‍ വീടുകളുടെയും കണക്കെടുക്കണം.

ജില്ലയിലെ തീറ്റപ്പുല്‍കൃഷിയും വ്യാപകമായ തോതില്‍ നശിച്ചിട്ടുണ്ട്. കാലിതീറ്റക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ 60,000 ലിറ്റര്‍ പാലിന്റെ കുറവുണ്ടായതായും നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ഇക്കാര്യം കൂടി വ്യക്തമാക്കണമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. മഡ് ബാങ്ക്, സാന്റ് ബാങ്ക് എന്നിവ പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റേയും മണലിന്റേയും നീക്കം സുതാര്യമാക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തില്‍ 254 ടണ്‍ മാലിന്യം ശേഖരിച്ചതായി എ.ഡി.എം കെ. അജീഷ് യോഗത്തെ അറിയിച്ചു. ഇതില്‍ 99 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ഏഴ് ടണ്‍ ഇവേസ്റ്റുമാണ്. ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിന് പഞ്ചായത്തുകളില്‍ സ്ഥലം കണ്ടെത്തി ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ അറിയിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ്മസേന, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വ്വീസ് സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ അണിനിരന്നവരെയെല്ലാം ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. ഒ ആര്‍ കേളു എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ്, ജില്ലാ തല നിര്‍വ്വഹ ണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+