• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശ്രീധന്യക്ക് അഭിനന്ദനപ്രവാഹം; ഗവര്‍ണര്‍ പി സദാശിവവും, മുല്ലപ്പള്ളി രാമചന്ദ്രനും ആശംസകളുമായെത്തി

  • By Desk

കല്‍പ്പറ്റ: ദുരിതത്തോട് പോരാടി സിവില്‍സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷിന് അഭിനന്ദനപ്രവാഹം. ഞായറാഴ്ച രാവിലെ വയനാട്ടിലെത്തിയ ശ്രീധന്യയെ ആദ്യം അഭിനന്ദിക്കാനെത്തിയത് ഗവര്‍ണര്‍ പി സദാശിവമായിരുന്നു. രാഷ്ട്രീയ വിധേയത്വമല്ല ജനങ്ങള്‍ക്കുള്ള സേവനമാണ് സിവില്‍ സര്‍വ്വീസ് ഉദ്യോസ്ഥരില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും സദാശിവം ശ്രീധന്യയെ ഉപദേശിച്ചു. കല്‍പ്പറ്റ ഗവ. റസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ഗവര്‍ണറുടെ സുരക്ഷ ചുമതലയുള്ള അരുള്‍ ആര്‍.ബി. കൃഷ്ണ, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ശ്രീധന്യയുടെ മാതാപിതാക്കളായ കെ.കെ സുരേഷ്, കെ.സി കമല, സഹോദരന്‍ ശ്രീരാഗ് എന്നിവരും പങ്കെടുത്തു.

വധശ്രമത്തിനിരയായെന്ന് പറഞ്ഞ് കുറ്റിപ്പുറം സ്വദേശി നടത്തിയത് ആത്മഹത്യാനാടകം: പൊളിച്ചടുക്കി പോലീസ്

ശ്രീധന്യയെ അഭിനന്ദിച്ച ഗവര്‍ണര്‍ വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രീധന്യയുടെ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശ്രീധന്യയുടെ മാതാപിതാക്കളുമായി പ്രശ്നങ്ങള്‍ സംസാരിക്കുമെന്ന് കലക്ടറും ഉറപ്പുനല്‍കി. ഗവര്‍ണറുടെ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം ഉള്‍കൊണ്ട് ചട്ടങ്ങളും നിയമങ്ങളും പാലിച്ച് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീധന്യ മറുപടി പറഞ്ഞു.

psadasivam-sreedhanya-15

അരമണിക്കൂറോളം നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ച ചായസത്ക്കാരത്തിനു ശേഷം പിരിഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രീധന്യയുടെ വീട്ടിലെത്തി അഭിനന്ദിച്ചു. കണ്ണീരില്‍ കുതിര്‍ന്ന കൗമാരം പിന്നിട്ട് നേടിയ ഈ വിജയം അവഗണനയും വിവേചനവും നേരിടുന്ന ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം, ശ്രീധന്യാ സുരേഷിനെ സമൂഹമാധ്യമങ്ങളില്‍ വംശീയമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് മുന്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു.

ശ്രീധന്യയെ അഭിനന്ദിക്കാനായി പൊഴുതനയിലെ വീട്ടിലെത്തിയതായിരുന്നു അവര്‍. ഒരു ദൃശ്യമാധ്യമം നല്‍കിയ നല്ല വാര്‍ത്തക്ക് കമന്റായാണ് ശ്രീധന്യയെ അപകീര്‍ത്തിപ്പെടുത്തും വിധം വംശീയമായി അധിക്ഷേ പിച്ചിട്ടുള്ളത്. ഗവര്‍ണറുടെ അഭിനന്ദനം കഴിഞ്ഞ് വീട്ടിലെത്തിയ താന്‍ ഏറെ സന്തോഷത്തിലിരിക്കെ ഇത്തരം പോസ്റ്റുകള്‍ കണ്ടതോടെ കടുത്ത മാനസിക വിഷമത്തിലാണന്ന് ശ്രീധന്യ തന്നോട് പറഞ്ഞുവെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ജെ സി എ അടക്കമുള്ള സംഘടനകളും ഞായറാഴ്ച ശ്രീധന്യയെ അഭിനന്ദിച്ചു. ശ്രീധന്യയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ജില്ലാകലക്ടറോട് പി സദാശിവം ആവശ്യപ്പെട്ടിട്ടുണ്ട്.

Wayanad

English summary
Kerala Governor P Sadasivam and Mullappally Ramachandran congratulate Sree Dhanya on her achievement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X