നരഭോജി കടുവയെ വെടി വെയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കില്ല; ഹർജി തള്ളി, 25000 രൂപ പിഴയിട്ട് ഹൈക്കോടതി
കൽപ്പറ്റ:വയനാട്ടിലെ നരഭോജി കടുവയെ വെടി വെയ്ക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യം ഉയർത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമർപ്പിച്ചതെന്ന് ചോദിച്ച കോടതി ഹർജിക്കാരന് 25000 രൂപ പിഴയും ചുമത്തി.
നടപടി ക്രമനങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10 ലെ ഉത്തരവ് എന്നാരോപിച്ചായിരുന്നു ഹർജി. നരഭോജി കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വെച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം കൊല്ലാനിയാരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.

അതേ സമയം, ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ലെന്നും പിടി കൂടിയാൽ മാത്രമേ വെടി വെക്കാവൂ, മാർഗരേഖ പാലിക്കാതെയാണ് വെടി വെയ്ക്കാൻ ഉത്തരവിട്ടത് എന്നൊക്കെയായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ച് കൊന്നത്.
പശുവിന് പുല്ലരിയാൻ പോയതായിരുന്നു യുവാവ്. വൈകീട്ട് പാൽ വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായിട്ടാണ് ഉണ്ടായത്. ഇതോടെ പ്രദേശവാസികൾ എല്ലാവരും ഭീതിയിലായി.
കടുവയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. കാട്ടിലേക്ക് കയറി തിരച്ചിൽ നടത്തിയെഭങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപതകമായി തിരച്ചിൽ തുടരുകയാണ്. കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടവല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ കടുവ എങ്ങോട്ട് മാറിയെന്ന് വ്യക്തമായിട്ടില്ല
22 ക്യാമറ ട്രാപ്പുകൾ പല സ്ഥലത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചരിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയെ കെണിയിലാക്കാനുള്ള പുതിയ കൂട് കൂടല്ലൂരിൽ എത്തിയിട്ടുണ്ട്. നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം. ഇന്നലെ 20 അംഗ പ്രത്യേക ടീം ഉൾപ്പെടെ കാട്ടിൽ കയറി തിരച്ചിൽ നടത്തിയിരുന്നുു, നാട്ടുകാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വനം വകുപ്പ് അറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications