വയനാട്ടില്‍ ഇടത് മുന്നേറ്റം; 3 മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് ലീഡ്
കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യഘട്ട വോട്ടെണ്ണല്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം. വയനാട്ടില്‍ ആകെയുള്ള 3 മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
ആകെയുള്ള 16 ഗ്രാമ പഞ്ചായത്തുകളില്‍ 9 എണ്ണത്തില്‍ എല്‍ഡിഎഫും 7 എണ്ണത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് ആണ് ലീഡു ചെയ്യുന്നത്. 4 ബ്ലോക്ക് പഞ്ചാത്തുകളില് 3 എണ്ണത്തില്‍ യുഡിഎഫും ഒന്നില്‍ എല്‍ഡിഎഫും ആണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിലും യുഡിഎഫിനാണ് മുന്നേറ്റം.
കഴിഞ്ഞ തവണ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കല്‍പ്പറ്റ നഗരസഭയുടെ അധികാരം യുഡിഎഫിന്റെ കയ്യില്‍ ആയിരുന്നു.