വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

വയനാട്: മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ രാവിലെ എട്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് നാളെ തുറക്കുന്നത്. രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കുന്നതാണ്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ

അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും അറിയിക്കുന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ രാത്രിയോടെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ വിലയിരുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു.

banasura

വെള്ളം തുറന്നിടുമ്പോള്‍ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിന് മുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ സ്വീകരിക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

'കുത്തിതിരിപ്പിന് ശ്രമിക്കരുത്,വസ്തുതകള്‍ പഠിക്കണം';പ്രതിപക്ഷ നേതാവിന് റിയാസിന്‍റെ മറുപടി'കുത്തിതിരിപ്പിന് ശ്രമിക്കരുത്,വസ്തുതകള്‍ പഠിക്കണം';പ്രതിപക്ഷ നേതാവിന് റിയാസിന്‍റെ മറുപടി

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ്ണ സംഭരണ ശേഷി 2403 അടിയാണ്. 06/08/2022 തിയതിയിലെ റൂള്‍ കര്‍വ് (ഡഞഘ 2383.53 അടി) പ്രകാരം ബ്ലൂ അലേര്‍ട്ട് 2375.53 അടിയും, ഓറഞ്ച് അലേര്‍ട്ട് 2381.53 അടിയും റെഡ് അലേര്‍ട്ട് ലെവല്‍ 2382.53 അടിയുമാണ്. റെഡ് അലര്‍ട്ട് ലെവല്‍ എത്തിയതിനെ തുടര്‍ന്ന് 07/08/2022 രാവിലെ 10.00 മണിമുതല്‍ നിലവില്‍ ഒരു ഷട്ടര്‍(നം.3 ) 75 സെന്റീമീറ്റര്‍ ഉയര്‍ത്തി 50 ക്യൂമെക്‌സ് ജലം പുറത്തേക്കൊഴുക്കി വരുന്നതാണ്.

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയും ആകെ സംഭരണ ശേഷിയുടെ 84.5 % ശതമാനത്തില്‍ എത്തിയിട്ടുളളതുമാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാല്‍ 07/08/2022 വൈകീട്ട് 4.00 മണി മുതല്‍ 4.30 വരെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ (നം 3). 120 സെന്റീ മീറ്റര്‍ ഉയര്‍ത്തി 75 ക്യുമെക്‌സ് വരെ ജലവും തുടര്‍ന്ന് 07/08/2022 വൈകീട്ട് 4.30 മണി മുതല്‍ 08/08/2022 -രാവിലെ 6 മണി വരെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം 3. - 75 സെന്റീമീറ്ററും ഷട്ടര്‍ നം.2, 4 എന്നിവ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 100 ക്യുമെക്‌സ് വരെ ജലവും പുറത്തേക്കൊഴുക്കും.

ഈ സാഹചര്യത്തില്‍ ചെറുതോണി ടൌണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണം .പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് 7) മുതല്‍ ആഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി . അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ - ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Wayanad
English summary
Kerala Rain Latest Update: Banasurasagar dam will be opened tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X