വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; നിരവധി കുടുംബങ്ങളെ മാറ്റി

Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാനത്ത് മഴ ശക്തമായതോടെ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്. മൂന്നാറിലെ രാജമലയില്‍ പെട്ടിമുടി തോട്ടം മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 5 പേര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. ഇവിടെ 67 ഓളം പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വയനാടിന്റെ വിവിധ പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലും അപകടഭീഷണി നിലനില്‍ക്കുകയാണ്. ശക്തമായ മഴയില്‍ മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

wayanad

Recommended Video

cmsvideo
Landslide In Wayanad amidst heavy rain and wind | Oneindia Malayalam

അതേസമയം ചില കിടുംബങ്ങള്‍ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. വെള്ളം ഉയര്‍ന്നതിന് പിന്നാലെ പല പ്രദേശങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പാല്‍ ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാല്‍ചുരം. ഇവിടെയാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. മുത്തങ്ങയിലും വെള്ളം കയറിയിരിക്കുകയാണ്. തുടര്‍ന്ന് ദേശീയ പാത 766 ല്‍ ഗതാഗതം തടസപ്പെട്ടു. തലപ്പുഴ മക്കിമലയിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മക്കിമലയിലും കുന്നിന്‍ ചെരിവിലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നരസിപുഴയും കബനിയും കരകവിഞ്ഞതോടെ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. നടവയല്‍ പേരൂര്‍ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയകുപ്പ കോളനിയില്‍ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്. പലയിടത്തും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വയനാടിന് പുറമേ ഉത്തരകര്‍ണാടക, ദക്ഷിണ കര്‍ണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും വെള്ളപൊക്ക ബാധിത പ്രദേശങ്ങളാണ്. മഴ മാറുന്നത് വരെ വെള്ളപൊക്ക മുന്നറിയിപ്പ് തുടരും.

 ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!! <br>ഞാനും സച്ചിന്‍ പൈലറ്റിന് ഒപ്പമായിരുന്നു, പക്ഷെ പാര്‍ട്ടിയാണ് വലുത്; വോട്ട് കോണ്‍ഗ്രസിനെന്നും എംഎല്‍എ ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!!
ഞാനും സച്ചിന്‍ പൈലറ്റിന് ഒപ്പമായിരുന്നു, പക്ഷെ പാര്‍ട്ടിയാണ് വലുത്; വോട്ട് കോണ്‍ഗ്രസിനെന്നും എംഎല്‍എ

പെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കുംപെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കും

Wayanad
English summary
Kerala Rain Update: Heavy Rain & Landslides Are Reported In Various Part Of Wayanad Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X